മഞ്ചേരി: ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ പാസ്പോർട്ടുണ്ടാക്കി വിദേശ യാത്ര നടത്തിയ അൻപത്തിരണ്ടുകാരൻ പൊലീസ് പിടിയിൽ. കോഴിക്കോട് പള്ളിക്കര തിക്കോടി കൂമുണ്ടപ്പൊയിൽ സജീവ (52)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ പാസ്പോർട്ടിനു അപേക്ഷിച്ചത് അരീക്കോട്ടെ വ്യാജവിലാസത്തിലായിരുന്നു. അരീക്കോട് പൊലീസ് സ്റ്റേഷനിൽ ചാർജിലുണ്ടായിരുന്ന സ്പെഷൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥൻ റെക്കമെന്റേഷനും അയച്ചു. പാസ്പോർട്ട് കാര്യാലയത്തിൽ നിന്നു പ്രതി നൽകിയ വ്യാജ വിലാസത്തിൽ അയച്ച പാസ്പോർട്ട് കാവനൂർ പോസ്റ്റ്മാനാണ് ഇയാൾക്ക് കൈമാറിയത്.
Read Also : കെ റെയിലിനായി രണ്ട് വീടും വിട്ടുനല്‍കി: കേരളം പിന്നോട്ടല്ല മുന്നോട്ടാണ് പോകേണ്ടതെന്ന് യുവാവ്
ഈ പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തു ജോലിക്ക് പോയ പ്രതി ഇക്കഴിഞ്ഞ ദിവസം തിരിച്ചെത്തിയെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ക്രൈം ബ്രാഞ്ച് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്നലെ മലപ്പുറം ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത അൻപത്തിരണ്ടുകാരനെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
Post Your Comments