മുംബൈ: ബിജെപിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ശിവസേന എം.പി സഞ്ജയ് റാവത്ത് രംഗത്ത്. മുഹമ്മദ് അലി ജിന്ന ഒരിക്കല്‍ മാത്രമാണ് ഇന്ത്യയെ വിഭജിച്ചതെങ്കില്‍ ബി.ജെ.പി നേതാക്കള്‍ ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാക്കി രാജ്യത്തെ ദിനംപ്രതി വിഭജിച്ച് കൊണ്ടിരിക്കുകയാണെന്ന് സഞ്ജയ് റാവത്ത് ആരോപിച്ചു.
‘മുഹമ്മദ് അലി ജിന്ന ഒരിക്കല്‍ ഇന്ത്യയെ വിഭജിച്ച് പാകിസ്ഥാന്‍ രൂപീകരിച്ചു. എന്നാല്‍ ബി.ജെ.പി നേതാക്കള്‍ തങ്ങളുടെ പ്രസംഗങ്ങളിലൂടെ ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാക്കി രാജ്യത്തെ ദിനംപ്രതി വിഭജിക്കുകയാണ്. കേന്ദ്ര അന്വേഷണ സംവിധാനം ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള എന്‍ഫോഴ്‌സ്‌മെന്റ്, യുനൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് സര്‍ക്കാരിന് കീഴില്‍ 23 റെയ്ഡുകള്‍ നടത്തി’- സഞ്ജയ് റാവത്ത് പറഞ്ഞു.
Read Also: സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളുണ്ടായാല്‍ നേരിടും: ബറ്റാലിയന്മാരെ ഇറക്കി പിണറായി സർക്കാർ
‘എന്നാല്‍, കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ബി.ജെ.പി സര്‍ക്കാര്‍ 23,000 പരിശോധനകളാണ് നടത്തിയത്. ഇതില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലുമാണ് നടന്നത്. എന്തുകൊണ്ടാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പരിശോധനകള്‍ നടത്താത്തത്. ഹിന്ദുത്വയില്‍ നിന്ന് ശിവസേന വ്യതിചലിച്ചിട്ടില്ല. കശ്മീരില്‍ മെഹ്ബൂബ മുഫ്തിയുമായി ഭരണം പങ്കിട്ടപ്പോള്‍ ബി.ജെ.പിയുടെ ഹിന്ദുത്വ എവിടെയായിരുന്നു’- അദ്ദേഹം ചോദിച്ചു.
Post Your Comments