KeralaLatest NewsNews

സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളുണ്ടായാല്‍ നേരിടും: ബറ്റാലിയന്മാരെ ഇറക്കി പിണറായി സർക്കാർ

സംസ്ഥാനത്തെ ബറ്റാലിയനുകള്‍ രണ്ടായി വിഭജിച്ച് കലാപവിരുദ്ധ സേന രൂപീകരിക്കും.

തിരുവനന്തപുരം: വര്‍ഗീയ കലാപങ്ങള്‍ തടയാന്‍ സംസ്ഥാന പൊലീസില്‍ കലാപ വിരുദ്ധ സേന വരുന്നു. ബറ്റാലിയനുകള്‍ രണ്ടായി വിഭജിച്ചാണ് സേന രൂപീകരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ഇതിനായി പ്രത്യേക പരിശീലനവും നല്‍കും. സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളുണ്ടായാല്‍ നേരിടുകയെന്ന ലക്ഷ്യവുമായാണ് പൊലീസില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. കലാപവിരുദ്ധ സേനയെന്ന പേരില്‍ പുതിയ സംവിധാനം കൊണ്ടുവരാനാണ് തീരുമാനം.

Read Also: ലോകത്തിലെ ജനപ്രിയ നേതാക്കളില്‍ ഒന്നാം സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ

സംസ്ഥാനത്തെ ബറ്റാലിയനുകള്‍ രണ്ടായി വിഭജിച്ച് കലാപവിരുദ്ധ സേന രൂപീകരിക്കും. നിലവില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ബറ്റാലിയനില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുന്നുണ്ട്. പക്ഷേ, വര്‍ഗീയ കലാപങ്ങള്‍ നേരിടാന്‍ സേനയിലെ പരിമിതികള്‍ ചൂണ്ടിക്കാട്ടിയാണ് പുതിയ സംവിധാനം രൂപീകരിക്കുന്നത്. ഇതിലേക്ക് തെരഞ്ഞെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. കലാപ വിരുദ്ധ സേന രൂപീകരിക്കുന്നതിനുള്ള ശുപാര്‍ശ സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തരവകുപ്പിന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button