മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂടുതൽ ആളുകൾക്ക് സമൻസ് അയച്ചു. അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുംബൈയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയിരുന്നു.
മുംബൈയിലെ ഗോരേഗാവ് മേഖലയിലെ ചാൾ പുനർ വികസന പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, സഞ്ജയ് റാവത്ത് നിലവിൽ ഇഡിയുടെ കസ്റ്റഡിയിലാണ്. ഓഗസ്റ്റ് 4 വരെ ഇയാളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു.
അതിരാവിലെ നാരങ്ങാനീര് കുടിക്കുന്നതിന്റെ ഗുണങ്ങളറിയാം
പത്ര ചൗൾ അഴിമതിക്കേസിൽ ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ പങ്കാളി ഗുരു ആശിഷ് കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ മുൻ ഡയറക്ടർ പ്രവീൺ റാവത്താണെന്ന്, ഇ.ഡി തിങ്കളാഴ്ച മുംബൈയിലെ പ്രത്യേക പി.എം.എൽ.എ കോടതിയെ അറിയിച്ചു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയാണ് റാവത്ത്.
അതിനിടെ, ശിവസേന എം.പിയുടെ അടുത്ത അനുയായി സുജിത് പട്കറുടെ ഭാര്യ സ്വപ്ന പട്കറെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് മുംബൈയിൽ സഞ്ജയ് റാവത്തിനെതിരെ പൊലീസ് മറ്റൊരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഐ.പി.സി 504, 506, 509 വകുപ്പുകൾ പ്രകാരമാണ് വക്കോല പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്ര ചാൾ ഭൂമി കേസിലെ സാക്ഷിയാണ് സ്വപ്ന പട്കർ.
Post Your Comments