മുംബൈ: ഹിന്ദുക്കള്‍ക്കിടയില്‍ ഭീതി വിതക്കാനും അതുവഴി വോട്ടു തട്ടാനുമുള്ള ബി ജെ പി ആയുധമാണ് ലൗ ജിഹാദെന്ന് ശിവസേന ഉദ്ധവ് താക്കറേ വിഭാഗം നേതാവും എംപിയുമായ സഞ്ജയ് റാവത്ത്. ശിവസേന മുഖപത്രമായ സാമ്‌നയിലെ പ്രതിവാര കോളത്തിലാണ് സഞ്ജയ് റാവത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഹിന്ദുക്കള്‍ക്കിടയില്‍ ഭീതി വിതക്കാനും തെരഞ്ഞെടുപ്പുകള്‍ ജയിക്കാനുമാണോ ലൗ ജിഹാദ് ? നടി തുനിഷ ശര്‍മയുടെ മരണവും ശ്രദ്ധ വാക്കറുടെ കൊലപാതകവുമൊന്നും ലൗ ജിഹാദ് അല്ല. ഏതു സമുദായത്തിലെയും മതത്തിലെയും പെണ്‍കുട്ടികള്‍ അതിക്രമങ്ങള്‍ക്കിരയാകാം’, സഞ്ജയ് റാവത്ത് പറഞ്ഞു.
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 57 കേസുകൾ
‘രാമജന്മഭൂമി പ്രശ്നം പരിഹരിച്ചു കഴിഞ്ഞുത് കൊണ്ട് ഇനി അതു പറഞ്ഞ് വോട്ട് പിടിക്കാനാകില്ല. അതോടെ ലൗ ജിഹാദിലേക്ക് മാറി പുതിയ സാധ്യത തേടുകയാണ് ബി ജെ പി .നരേന്ദ്ര മോദിയും അമിത് ഷായും ഇനിയെങ്കിലും വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും പുതിയ വിത്തുകള്‍ വിതക്കരുത്,’ സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.
Post Your Comments