
തൃശൂർ: ഇരിങ്ങാലക്കുടയിൽ എക്സൈസ് റെയ്ഡിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന നൂറു കണക്കിന് ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു. വീട്ടുടമസ്ഥൻ രഘു എന്നയാളെ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
രഹസ്യ വിവരത്തെ തുടർന്ന്, എക്സൈസ് നടത്തിയ പരിശോധനയിലാണ് വൻ സ്പിരിറ്റ് നിർമാണം കണ്ടെത്തിയത്. ഇയാളുടെ വീട്ടിൽ വ്യാജ വാറ്റ് നിർമിക്കുന്നതിനായി വിപുലമായ സംവിധാനങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്.
കസ്റ്റഡിയിലായ ആളെ വിശദമായി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Post Your Comments