കൊച്ചി: കുലുക്കി സര്‍ബത്തിന്റെ മറവില്‍ ചാരായ വില്‍പന നടത്തിവന്ന രണ്ടുപേര്‍ എക്സൈസിന്റെ പിടിയില്‍. കാക്കനാടാണ് സംഭവം.
എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ 20 ലിറ്റര്‍ ചാരായം, 950 ലിറ്റര്‍ വാഷ്, ചാരായ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വാറ്റുപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.
Read Also: നെറ്റ്ഫ്‌ളിക്‌സ് ഇനി ഈ ഡിവൈസുകളില്‍ ലഭിക്കില്ല: വിശദാംശങ്ങള്‍ ഇങ്ങനെ
കഴിഞ്ഞദിവസം ജില്ലയില്‍ കോതമംഗലത്ത് നടത്തിയ പരിശോധനയില്‍ എക്സൈസ് സംഘം വാറ്റു കേന്ദ്രം തകര്‍ത്തു. മാമലക്കണ്ടത്ത് എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ മുനിപ്പാറയിലെ വാറ്റു കേന്ദ്രമാണ് തകര്‍ത്തത്. കുട്ടമ്പുഴ മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രമാണ് കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ.ബിയും ചേര്‍ന്ന് നശിപ്പിച്ചത്. ഓണക്കാലത്തേക്ക് ചാരായം വാറ്റാനായി തയ്യാറാക്കിയ 350 ലിറ്റര്‍ വാഷും കോട സൂക്ഷിച്ചിരുന്ന ബാരലുകളും പാത്രങ്ങളും കസ്റ്റഡിയില്‍ എടുത്തു.
Post Your Comments