MalappuramNattuvarthaLatest NewsKeralaNews

‘അള്ളാഹു അക്ബർ! ഈ മുദ്രാവാക്യാണ് ഇനീണ്ടാവാ, എല്ലാരും ഓർത്ത് വെച്ചോ’: മലപ്പുറത്ത് കെ റെയിലിനെതിരെ പ്രതിഷേധം

തിരുനാവായ: കെ റെയിലിനെതിരെ ശക്തമായ പ്രതിഷേധവുമായി ജനം തെരുവിൽ. വ്യത്യസ്ത പ്രതിഷേധ മുറകളാണ് ജനം സ്വീകരിക്കുന്നത്. മലപ്പുറം തിരുനാവായയിൽ ‘അള്ളാഹു അക്ബർ’ വിളിയുമായാണ് ഒരുകൂട്ടമാളുകൾ പ്രതിഷേധം ഉയർത്തിയത്. ‘അള്ളാഹു അക്ബർ! ഈ മുദ്രാവാക്യാണ് ഇനീണ്ടാവാ! നല്ലോണം ഓർമ്മ വെച്ചോളി എല്ലാരും’, എന്ന് തുടങ്ങുന്ന മുദ്രാവാക്യങ്ങളുമായി മലപ്പുറത്ത് കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

Also Read:ശ്രീലങ്ക മുതൽ തമിഴ്‌നാട് വരെ അവൾ നിർത്താതെ നീന്തിയത് 13 മണിക്കൂർ: 13 കാരി ജിയയുടെ സാഹസിക യാത്ര ലക്ഷ്യം തൊടുമ്പോൾ

മലപ്പുറം കൂടാതെ, ചോറ്റാനിക്കരയിലും കോട്ടയം നട്ടാശ്ശേരിയിലും പ്രതിഷേധം ശക്തമായി. സിൽവർ ലൈൻ പദ്ധതിക്കെതിരെ കൊല്ലം കളക്ടേറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. സിൽവർ ലൈൻ വിരുദ്ധ കല്ല് കളക്ട്രേറ്റിൽ സ്ഥാപിക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ, ഗേറ്റിന് മുന്നിൽ സമരക്കാരെ പൊലീസ് തടഞ്ഞു. എറണാകുളം ചോറ്റാനിക്കരയിൽ നാട്ടുകാർ സംഘടിച്ച് നിൽക്കുകയാണ്. കെ റെയിൽ സംഘത്തെ തടയുമെന്നാണ് ഇവർ പറയുന്നത്. പ്രതിഷേധങ്ങൾക്ക് നേതൃത്വം നലകുന്നത് കോൺഗ്രസ് നേതാക്കളാണ്.

അതേസമയം, സംസ്ഥാനത്ത് കെ റെയിലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തരുതെന്ന് സി.പി.ഐ വ്യക്തമാക്കി. ജനങ്ങളുടെ പ്രതിഷേധത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിക്കൊണ്ട് പദ്ധതി നടപ്പിലാക്കേണ്ടതില്ലെന്ന് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. പദ്ധതിക്ക് പാര്‍ട്ടി എതിരല്ലെന്നും ജനങ്ങളുടെ ആശങ്ക പരിഹരിച്ചു മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button