Bikes & ScootersAutomobile

ഒലയുടെ ഏറ്റവും മികച്ച മോഡലായ എസ് 1 പ്രോ സ്‌കൂട്ടറിന് വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി കമ്പനി

ബംഗളൂരു: പ്രശസ്ത ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒലയുടെ ഏറ്റവും മികച്ച മോഡലായ എസ് 1 പ്രോ സ്‌കൂട്ടറിന് വില വര്‍ദ്ധിപ്പിക്കുന്നു. അടുത്ത സ്റ്റോക്കിന്റെ ബുക്കിംഗ് ആരംഭിക്കുന്ന സമയം മുതലാണ്, പുതിയ വില നിലവില്‍ വരുന്നത്. ഹോളി ആഘോഷത്തോടനുബന്ധിച്ച് ഈ മാസം 18ന് ശേഷമായിരിക്കും അടുത്ത പര്‍ച്ചേസ് വിന്‍ഡോ ആരംഭിക്കുന്നത്. നിലവില്‍ എസ്1 പ്രോയുടെ വില 1,29,999 രൂപയാണ്. ഈ വിലയ്ക്ക്, സ്‌കൂട്ടര്‍ മാര്‍ച്ച് 18 വരെ മാത്രമേ ലഭ്യമാകുകയുള്ളു. ഒലയുടെ സ്‌കൂട്ടറുകളില്‍ വെച്ച് ഏറ്റവും ആവശ്യക്കാരുള്ളതും എസ് 1 പ്രോയ്ക്കാണ്. അതിനാല്‍ തന്നെ ഇതിന്റെ ഉത്പാദനവും വിതരണവും കമ്പനി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

എസ്1 പ്രോ വാങ്ങിയവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ്, കമ്പനിയുടെ സഹസ്ഥാപകനായ ഭവിഷ് അഗര്‍വാള്‍ സ്‌കൂട്ടറിന്റെ വില ഉയര്‍ത്തിയ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവിലെ പര്‍ച്ചേസ് വിന്‍ഡോ ഇന്ന് അര്‍ധ രാത്രിയോടെ അവസാനിക്കും. ഒല എസ്1 പ്രോയുടെ സ്പെഷ്യല്‍ എഡിഷന്‍ കളറായ ജെറുവ ഇനി പുതിയ ഗ്ലോസി ഫിനിഷിലായിരിക്കും എത്തുകയെന്നും അദ്ദേഹം അറിയിച്ചു. ഹോളി ആഘോഷ ദിവസങ്ങളായ മാര്‍ച്ച് 17, 18 തീയതികളില്‍ മാത്രമേ ഈ നിറം ലഭ്യമാവുകയുമുള്ളു. സ്‌കൂട്ടര്‍ വാങ്ങുന്നതിനുള്ള പണമിടപാട് പൂര്‍ണമായും ഡിജിറ്റലായിട്ടായിരിക്കും നടത്തുക. അതും ഒലയുടെ ആപ്പിലൂടെ മാത്രമേ പേമെന്റ് നടക്കുകയുമുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button