
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 800 രൂപയോളം ഇന്ന് കുറഞ്ഞു. ഒരു മാസത്തിനിടെ ഉണ്ടായ വമ്പന്‍ ഇടിവാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 63,120 രൂപയാണ്.
Read Also: വയനാട് ദുരിതാശ്വാസ സഹായം, മനുഷ്യത്വരഹിത നിലപാട്: കേന്ദ്രത്തിനെതിരെ മന്ത്രി
കഴിഞ്ഞ രണ്ട് ദിവസമായി 400 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതിന്റെ ഇരട്ടിയോളമാണ് കുറഞ്ഞത്. ഇതോടെ വിവാഹ വിപണിക്ക് നേരിയ ആശ്വാസമായിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7890 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6495 രൂപയാണ്. വെള്ളിയുടെ വിലകുറഞ്ഞിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.
Post Your Comments