KeralaLatest NewsNewsBusiness

സ്വര്‍ണം തൊട്ടാല്‍ പൊള്ളും: വില ഉയര്‍ന്നു തന്നെ

ഒരു ഇടവേളയ്ക്ക് ശഷം സ്വര്‍ണവില വീണ്ടും 64,000ന് മുകളിലെത്തി. ഇന്ന് പവന് 64,080 രൂപയാണ് വില. 560 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ ദിവസം 63,520 രൂപയായിരുന്നു നിരക്ക്. ഗ്രാമിന് 8000 കടന്നു. ഇന്ന് 8010 രൂപയാണ് ഗ്രാമിന്റെ നിരക്ക്. 70 രൂപയാണ് വര്‍ധിച്ചത്.
മാര്‍ച്ചിലെ ആദ്യ ദിനം തന്നെ ശുഭസൂചനയുടേതായിരുന്നു. ഗ്രാമിന് അന്ന് 80 രൂപ കുറഞ്ഞ് 63,520 ആയിരുന്നു. തുടര്‍ന്ന് തുടര്‍ച്ചയായ മൂന്ന് ദിവസം വ്യാപാരം പുരോഗമിച്ചത് ഇതേ നിരക്കില്‍ തന്നെയായിരുന്നു. എന്നാല്‍ വീണ്ടും സ്വര്‍ണവില 64,000ന് മുകളിലേക്ക് കുതിക്കുന്നത് ആശങ്കയാണ്.

Read Also: നടപടി കടുപ്പിച്ച് ട്രംപ് : യുക്രെയ്‌നുള്ള എല്ലാ സൈനിക സഹായങ്ങളും മരവിപ്പിച്ചു

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button