
അഞ്ചാലുംമൂട്: സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന നടത്തിയ യുവാവ് പിടിയിൽ. തൃക്കടവൂർ ഒറ്റക്കൽ ജയസരസ്വതി മന്ദിരത്തിൽ കൊമ്പൻ അജി എന്ന അജികുമാർ (43) ആണ് പിടിയിലായത്.
അഞ്ചാലൂംമൂട് ഹയർ സെക്കൻഡറി സ്കൂളിന് സമീപം വിദ്യാർത്ഥികൾക്ക് കഞ്ചാവ് കൈമാറാൻ ശ്രമിക്കുമ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് 47 പൊതികളിലാക്കി സൂക്ഷിച്ച 270 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
Read Also : ചീനിക്കുഴി കൊലപാതകം: പ്രാഥമിക അന്വേഷണത്തിന് ശേഷമുള്ള പൊലീസിന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്
ജില്ല പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ല ആന്റി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡാൻസാഫ്) അഞ്ചാലുംമൂട് പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
അഞ്ചാലുംമൂട് ഇൻസ്പെക്ടർ സി. ദേവരാജന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അനീഷ്, ജയകുമാർ, ബാബുകുട്ടൻ, സത്യരാജ് എ.എസ്.ഐ ബൈജൂ ജെറോം എസ്.സി.പി.ഒ മാരായ സജു, മനു, സീനു, സി.പി.ഒ മാരായ രിപു, രതീഷ്, ഷാഫി, മണികണ്ഠൻ എന്നവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Post Your Comments