തൃശൂർ: വനിതാ കമ്മീഷന് നേരെ മുളകുപൊടി എറിഞ്ഞ് വയോധിക. തൃശൂർ ടൗണ്‍ ഹാളില്‍ വനിതാ കമ്മീഷൻ സിറ്റിങ്ങില്‍ പരാതിയുമായി എത്തിയ 70 വയസ്സുകാരിയാണ് കമ്മീഷന് നേരെ മുളകുപൊടി എറിഞ്ഞത്. ഭര്‍ത്താവ് മരിച്ചത് ചികിത്സാപ്പിഴവ് മൂലമാണെന്നാരോപിച്ച് ഇവർ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, താന്‍ നല്കിയ പരാതിയില്‍ കമ്മീഷന് സ്വീകരിച്ച നടപടി തൃപ്തി നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു അക്രമം.
വനിതാ കമ്മീഷന് ഇന്ന് നടക്കുന്ന സിറ്റിംഗില്‍ ഇവരുടെ പരാതി പരിഗണിച്ചിരുന്നില്ല. ഇതോടെ എഴുപതുവയസുകാരി തന്റെ കൈയ്യില്‍ കരുതിയിരുന്ന മുളക് പൊടിയുടെ പായ്ക്കറ്റ് പൊട്ടിച്ച് സ്റ്റേജിലേക്ക് വിതറുകയായിരുന്നു. ഫാനിട്ടിരുന്നതിനാല്‍ മുളക്പൊടി പറന്ന് എല്ലാവരുടേയും കണ്ണിലും ശരീരത്തിലുമായി. ഇതിനിടെ പോലീസ് എത്തി വയോധികയെ പിടികൂടുകയായിരുന്നു.
Read Also : പിണങ്ങിപ്പോയ ഭാര്യയെ വഴിയിൽ വച്ച് കഴുത്തറുത്ത് കൊല്ലാൻ ശ്രമം: യുവാവ് പിടിയില്‍
വയോധികയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണ് കരുതുന്നത്. നേരത്തേയും ഇവര്‍ വനിതാ കമ്മീഷനെതിരെ രംഗത്ത് വന്നിരുന്നു. തന്റെ പരാതിയില്‍ വനിതാ കമ്മീഷന് നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് വയോധിക കഴിഞ്ഞ ദിവസം സ്വരാജ് ഗ്രൗണ്ടില്‍ നാമജപ പ്രതിഷേധം നടത്തിയിരുന്നു.
Post Your Comments