കൊച്ചി: കോഴിക്കോട് പന്തീരങ്കാവ് ഗര്‍ഹിക പീഡന കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടി മൊഴി മാറ്റിയ സാഹചര്യം കൃത്യമായി പരിശോധിക്കുകയും വിശദമായി അന്വേഷിക്കുകയും ചെയ്യണമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ.പി. സതീദേവി.
പെണ്‍കുട്ടിയുടെ മൊഴിമാറ്റം ഗൗരവമായി കാണുന്നു. മൊഴി മാറ്റുന്നതിന് മറ്റു സമ്മര്ദങ്ങളുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കണമെന്നും സതീദേവി ആവശ്യപ്പെട്ടു.
സംഭവശേഷം പറവൂരിലെ വീട്ടിലെത്തി നേരിട്ട് സംസാരിച്ചപ്പോള്‍ യാതൊരു വിധ സമ്മര്‍ദവുമില്ലാതെ പെണ്‍കുട്ടി കാര്യങ്ങള്‍ തുറന്നു സംസാരിച്ചിരുന്നു. വനിതാ കമ്മീഷന്റെ കൗണ്‍സിലറോടും കാര്യങ്ങള്‍ സംസാരിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.
അതേസമയം,യുവതി ഡല്ഹിയിലുണ്ടെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്ന് യുവതിയെ തിരികെയെത്തിക്കാന്‍ പോലീസ് ശ്രമമാരംഭിച്ചു. യുവതിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് വടക്കേക്കര പോലീസില്‍ നല്കിയ പരാതിയിലെ അന്വേഷണത്തിലാണ് യുവതി നിലവില്‍ ഡല്‍ഹിയിലുണ്ടെന്ന വിവരം പോലീസിനു ലഭിച്ചത്.
Post Your Comments