KeralaLatest NewsNews

ലഹരിപദാർഥങ്ങളുടെ ഉപയോഗം കുടുംബങ്ങളിൽ വിള്ളലുകൾ സൃഷ്ടിക്കുന്നു: വനിതാ കമ്മീഷൻ

തിരുവനന്തപുരം: ലഹരി പദാർഥങ്ങളുടെ വ്യാപനം തീരദേശമേഖലകളിലെ കുടുംബ ബന്ധങ്ങൾ തകരുന്നതിന് കാരണമാകുന്നുവെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കുന്നതിന് പള്ളിത്തോട്ടം തോപ്പ് സെന്റ് സ്റ്റീഫൻസ് ചർച്ച് ഹാളിൽ നടത്തിയ ക്യാമ്പിന്റെ ഭാഗമായി ഗാർഹികപീഡന നിരോധനനിയമം 2005 വിഷയത്തിലുള്ള ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ.

Read Also: മദ്യവും കഞ്ചാവും നല്‍കി മയക്കി, 14കാരനുമായി ഇരുപതിലധികം തവണ ലൈംഗിക ബന്ധം; മുന്‍ അധ്യാപിക അറസ്റ്റില്‍

പുരുഷൻ സ്ത്രീയുടെ മുഖ്യശത്രുവാണെന്ന സമൂഹത്തിന്റെ മനോഭാവം മാറണം. കുടുംബ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ കൗൺസിലിങിനു പോലും കാത്തു നിൽക്കാതെ വിദ്യാസമ്പന്നരായ യുവതികൾ പോലും വിവാഹശേഷം ആത്മഹത്യയിലേക്ക് പോകുന്ന പ്രവണതയുണ്ട്. സ്ത്രീപീഡനം, ചൂഷണം, വിവേചനം എന്നിവ ഇല്ലാതാക്കുന്നതിനും സ്ത്രീശാക്തീകരണം ശക്തിപ്പെടുത്തുന്നതിനും ഉള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്.

സ്ത്രീകൾ ചൂഷണത്തിനും വിവേചനത്തിനും ഇരകളാകുന്നു. പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കിയുള്ള പ്രവർത്തനങ്ങളാണ് വനിതാ കമ്മീഷൻ ചെയ്തുവരുന്നത്. കോവിഡ് കാലയളവിൽ ഗാർഹിക പീഡനങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നു. പ്രശ്നപരിഹാരത്തിനായി കൂട്ടായപ്രവർത്തനം അനിവാര്യമാണെന്നും അധ്യക്ഷ പറഞ്ഞു.

തീരദേശ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അവരിൽ നിന്നും നേരിട്ടു മനസിലാക്കുന്നതിനും സർക്കാർ അവർക്കായി നടപ്പിലാക്കുന്ന നൂതന ക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനും വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന ക്യാമ്പിലൂടെ സാധിക്കുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.

ജില്ലാ വനിതാ സംരക്ഷണ ഓഫീസർ ജി പ്രസന്നകുമാരി ക്ലാസ് നയിച്ചു. വനിത കമ്മിഷൻ അംഗങ്ങളായ ഇന്ദിര രവീന്ദ്രൻ, വി ആർ മഹിളാമണി, എലിസബത്ത് മാമൻ മത്തായി, മെമ്പർ സെക്രട്ടറി സോണിയ വാഷിംഗ്ടൺ, ഡയറക്ടർ ഷാജി സുഗുണൻ, പ്രോജക്ട് ഓഫീസർ എൻ ദിവ്യ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ് പ്രിൻസ്, മദർ സുപ്പീരിയർ ആനി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

ഇന്ന് (നവംബർ 10) രാവിലെ 8.30ന് വാടിയിലെ തീരദേശ മേഖലയിൽ വനിതാ കമ്മീഷൻ സന്ദർശനം നടത്തും. തീരദേശമേഖലയിലെ വനിതകളുടെ ഉന്നമനത്തിനായി സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ഏകോപന യോഗം രാവിലെ 11ന് തങ്കശേരി മൂതാക്കര സെന്റ് പീറ്റേഴ്‌സ് ചർച്ച് പാരിഷ് ഹാളിൽ നടക്കും. വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി ഉദ്ഘാടനം ചെയ്യും. കമ്മിഷനംഗം വി ആർ മഹിളാമണി അധ്യക്ഷത വഹിക്കും.

Read Also: തട്ടിപ്പുകൾക്ക് ഉടൻ പിടിവീഴും: മൊബൈൽ വരിക്കാർക്കായുള്ള ‘യുണിക് കസ്റ്റമർ ഐഡി’യെ കുറിച്ച് കൂടുതൽ അറിയൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button