KeralaLatest NewsNews

ലോൺ ആപ്പ് ഉൾപ്പെടെയുള്ള നവമാധ്യമ ശൃംഖലകളിലൂടെയുള്ള ചൂഷണങ്ങൾക്കെതിരെ നിയമ നടപടി: വനിതാ കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോൺ ആപ്പ് ഉൾപ്പെടെയുള്ള നവമാധ്യമ ശൃംഖലകളിലൂടെ സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന ചൂഷണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി. കൊല്ലം ആശ്രാമം സർക്കാർ അതിഥി മന്ദിരത്തിൽ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷൻ അധ്യക്ഷ.

Read Also: വീണാ ജോര്‍ജിനെതിരെ അധിക്ഷേപ പരാമർശം: കെഎം ഷാജിക്കെതിരെ കേസെടുത്ത് വനിതാ കമ്മിഷന്‍

10 വനിതകളിൽ കൂടുതൽ ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ പോഷ് ആക്ട് പ്രകാരം പരാതി പരിഹാര സെല്ലുകൾ രൂപീകരിക്കണം. സെൽ രൂപീകരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർമാർക്ക് പ്രത്യേക നിർദേശം നൽകും. പൊതുപ്രവർത്തന രംഗത്തുള്ള സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടികൾ കൈക്കൊള്ളും. മുൻകൂട്ടി അറിയിപ്പുകൾ നൽകാതെ അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ആനുകൂല്യങ്ങൾ നിഷേധിച്ച് അധ്യാപകരെ പിരിച്ചുവിടുന്ന സാഹചര്യം ഒഴിവാക്കണമെന്നും വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു.

ജില്ലാതല അദാലത്തിൽ 81 പരാതികൾ പരിഗണിച്ചു. 11 എണ്ണം തീർപ്പാക്കി. ഒരു പരാതി കൗൺസിലിങ്ങിനായും, അഞ്ച് കേസുകൾ റിപ്പോർട്ട് തേടുന്നതിനായും അയച്ചു. 64 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മീഷൻ അംഗങ്ങളായ അഡ്വക്കേറ്റ് ഇന്ദിര രവീന്ദ്രൻ, എലിസബത്ത് മാമ്മൻ മത്തായി, സർക്കിൾ ഇൻസ്‌പെക്ടർ ജോസ് കുര്യൻ, അഭിഭാഷകരായ ബെച്ച കൃഷ്ണ, ജയ കമലാസനൻ, ശുഭ, കൗൺസിലർ സിസ്റ്റർ സംഗീത തുടങ്ങിയവർ പങ്കെടുത്തു.

Read Also: ‘മോദി മൾട്ടിപ്ലക്‌സ്’, പരസ്‌പരം കാണാൻ ബൈനോക്കുലറുകൾ വേണം: പുതിയ പാർലമെന്റ് മന്ദിരത്തിനെതിരെ കോൺഗ്രസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button