
തൃശൂർ: മുളകുപൊടി വിതറി ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം. 65,000 രൂപ വിലവരുന്ന മദ്യകുപ്പികളാണ് നഷ്ടപ്പെട്ടത്.
തൃശൂർ എടമുട്ടം ഔട്ട്ലെറ്റിലാണ് സംഭവം. വെള്ളായാഴ്ച രാവിലെ മുഖമൂടി ധരിച്ചെത്തിയ യുവാക്കളുടെ സംഘമാണ് മോഷണം നടത്തിയത്. സംഭവത്തിൽ വലപ്പാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാവിലെ ഔട്ട്ലെറ്റ് തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഫോറൻസിക്ക് വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. തെളിവുകൾ നശിപ്പിക്കാൻ മോഷണ സംഘം ഔട്ട്ലെറ്റിന് ചുറ്റും മുളകുപൊടിയും വിതറിയിരുന്നു.
വില പിടിപ്പുള്ള മദ്യകുപ്പികളാണ് ഏറെയും മോഷ്ടിച്ചത്.
Post Your Comments