ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

പ്രണയം എന്ന് പറയാന്‍ പറ്റില്ല. ആ കൊള്ളാലേ, നല്ല അടിപൊളി ചേട്ടന്‍ എന്ന് തോന്നിയിട്ടുണ്ട്: സുരഭി ലക്ഷ്മി

കൊച്ചി: ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേപോലെ തിളങ്ങുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് നടി സുരഭി ലക്ഷ്മി. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ, തനിക്ക് ക്രഷ് തോന്നിയ നടനെ കുറിച്ച് തുറന്നു പറയുകയാണ് സുരഭി. ആ നടനെ താന്‍ ഇതുവരെ കണ്ടിട്ടില്ലെങ്കിലും അയാളോട് ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും എന്നാല്‍ അയാൾ അപകടത്തില്‍ മരിച്ചതായും സുരഭി പറയുന്നു. കന്നഡ നടന്‍ സഞ്ചാരി വിജയ്‌യെ കുറിച്ചാണ് സുരഭി വ്യക്തമാക്കിയത്.

‘പ്രണയം എന്ന് പറയാന്‍ പറ്റില്ല. ആ കൊള്ളാലേ, നല്ല അടിപൊളി ചേട്ടന്‍ എന്ന് തോന്നിയിട്ടുണ്ട്. ഒരു ക്രഷ് ആണ് തോന്നിയത്. ആദ്യ കാഴ്ചയില്‍ അല്ല, ആ നടന്റെ സിനിമ കണ്ടപ്പോഴാണ് ക്രഷ് തോന്നിയത്. സഞ്ചാരി വിജയ് എന്ന നടനാണ്. അദ്ദേഹം ഇപ്പോള്‍ മരിച്ച് പോയി. പുള്ളി ആക്സിഡന്റിലാണ് മരിക്കുന്നത്. ഞാനിതുവരെ കണ്ടിട്ടില്ല. പക്ഷേ ഫോണില്‍ സംസാരിച്ചിട്ടുണ്ട്’, സുരഭി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ കലാപം അഴിച്ചുവിട്ട തസ്ലിം അഹമ്മദിന് ജാമ്യം നിഷേധിച്ച് കോടതി

സഞ്ചാരി വിജയ് മുഖ്യവേഷം ചെയ്ത ‘നാനു അവനല്ല അവളു’ എന്ന ചിത്രം കണ്ടിട്ടാണ് ഇഷ്ടം തോന്നിയത് എന്നാണ് സുരഭി വ്യക്തമാക്കിയത്. ചിത്രത്തില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന് താരത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. 2020ല്‍ പുറത്തിറങ്ങിയ ‘ആക്ട് 1978’ ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button