മുംബൈ: വനിതാ ഏകദിന ക്രിക്കറ്റില്‍ 250 വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടത്തില്‍ ഇന്ത്യന്‍ പേസർ ജൂലന്‍ ഗോസ്വാമി. ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ടാമി ബ്യൂമോണ്ടിനെ പുറത്താക്കിയാണ് ഗോസ്വാമി റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. 180 വിക്കറ്റുകളോടെ ഓസീസ് മുന്‍താരം കാത്‌റിന്‍ ഫിറ്റ്‌സ്‌പാട്രിക്കും, വിന്‍ഡീസിന്‍റെ അനിസ മുഹമ്മദുമാണ് ഗോസ്വാമിയ്ക്ക് പിന്നിലുള്ളത്.
എന്നാല്‍, ഇംഗ്ലണ്ടിനെതിരായ മത്സരം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് നിരാശയായി. ബേ ഓവലില്‍ നാല് വിക്കറ്റിന് ഇംഗ്ലണ്ട് വനിതകള്‍ ഇന്ത്യയെ തകർത്തു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 36.2 ഓവറില്‍ 134 റണ്‍സില്‍ ഓള്‍ഔട്ടായി. 135 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇംഗ്ലണ്ട് ആദ്യ ഓവറുകളിലും അവസാന ഓവറുകളിലും പതറിയെങ്കിലും 31.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ അവര്‍ ലക്ഷ്യം കണ്ടു.
Read Also:- അമിത വിയർപ്പിനെ അകറ്റാൻ!
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യന്‍ വനിതകളില്‍ നാല് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഓപ്പണര്‍ സ്‌മൃതി മന്ഥാന 35 റൺസും കഴിഞ്ഞ മത്സരങ്ങളില്‍ ഫോമിലായിരുന്ന ഹര്‍മന്‍പ്രീത് കൗര്‍ 14 റൺസും നേടി. വിക്കറ്റ് കീപ്പര്‍ റിച്ചാ ഘോഷ് 33 റൺസുമായി പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വാലറ്റത്ത് പേസര്‍ ജൂലന്‍ ഗോസ്വാമി 20 റണ്‍സെടുത്തു. ക്യാപ്റ്റന്‍ മിതാലി രാജ് വെറും ഒരു റണ്ണില്‍ പുറത്തായി.
Post Your Comments