Latest NewsSports

വനിതാ ക്രിക്കറ്റിലെ ഇന്ത്യയുടെ ഇതിഹാസതാരം ടി20യിൽ നിന്ന് വിരമിച്ചു

ഇ​ന്ത്യ​യുടെ മികച്ച വനിതാ താരങ്ങളിലൊരാളായ മു​പ്പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ ജു​ല​ന്‍ ഇന്ത്യയ്ക്കായി 68 ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ല്‍​ നി​ന്നാ​യി അന്പത്തിയാറ്‌ വി​ക്ക​റ്റ് വീ​ഴ്ത്തി​യി​ട്ടു​ണ്ട്

ന്യൂ​ഡ​ല്‍​ഹി: വനിതാ ക്രിക്കറ്റിലെ ഇന്ത്യയുടെ ഇ​തി​ഹാ​സ​താ​രം ജു​ല​ന്‍ ഗോ​സ്വാ​മി ട്വ​ന്‍റി20 ക്രി​ക്ക​റ്റി​ല്‍​നി​ന്നും വി​ര​മി​ക്കു​ന്നതായി പ്രഖ്യാപിച്ചു. ഇ​ന്ത്യ​യുടെ മികച്ച വനിതാ താരങ്ങളിലൊരാളായ മു​പ്പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ ജു​ല​ന്‍ ഇന്ത്യയ്ക്കായി 68 ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ല്‍​ നി​ന്നാ​യി അന്പത്തിയാറ്‌ വി​ക്ക​റ്റ് വീ​ഴ്ത്തി​യി​ട്ടു​ണ്ട്. 169 ഏ​ക​ദി​ന​വും 10 ടെ​സ്റ്റും ക​ളി​ച്ചി​ട്ടുണ്ട്. ​ഐ​സി​സി​യു​ടെ മി​ക​ച്ച വ​നി​താ ക്രി​ക്ക​റ്റ് താ​ര​ത്തി​നു​ള്ള പുരസ്‌കാരം 2007ൽ ജു​ല​ന് ലഭിച്ചിട്ടുണ്ടായിരുന്നു. രാ​ജ്യം പ​ത്മ​ശ്രീ ന​ല്‍​കി ആ​ദ​രി​ച്ചി​ട്ടുണ്ട്.

Also Read: ഫിഫയുടെ പദവി ദുരുപയോഗം ചെയ്തു; ജോസ് മരിയയ്ക്ക് അഞ്ച് വർഷം തടവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button