ലോകകപ്പിനു മുന്നോടിയായുള്ള മത്സരങ്ങളിൽ ഇംഗ്ലണ്ട് മിന്നും ഫോമിൽ. ഇന്നലെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ 359 റൺസ് വിജയലക്ഷ്യം 44 .5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് ബാറ്റസ്മാൻമാർ മറികടന്നത്. സ്കോർ: പാക്കിസ്ഥാൻ–50 ഓവറിൽ ഒൻപതിന് 358. ഇംഗ്ലണ്ട്–44.5 ഓവറിൽ നാലിന് 359. ജോണി ബെയർസ്റ്റോ 93 പന്തിൽ 15 ഫോറും 5 സിക്സും ഉൾപ്പെടെ 128 റണ്‍സെടുത്തപ്പോൾ ജെയ്സൻ റോ 76ഉം മോയീൻ അലി 46ഉം ജോ റൂട്ട് 43ഉം റൺസെടുത്തു. നേരത്തെ പാക്കിസ്ഥാന് വേണ്ടി ഇമാമുൾ ഹഖ് 131 പന്തിൽ 151 റൺസ് നേടിയിരുന്നു. ഇതോടെ 5 മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 2-0 ത്തിനു മുന്നിലെത്തി. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിലും ഇരു ടീമുകളും 350 നു മുകളിൽ സ്കോർ ചെയ്തിരുന്നു. ഇതിനിടെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇംഗ്ലീഷ് ക്യാപ്റ്റൻ ഇയാൻ മോർഗന് വിലക്ക് ലഭിച്ചു. നാലാം മത്സരത്തിൽ മോർഗന് കളിക്കാനാവില്ല.
Post Your Comments