ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റില്‍ പുതിയ റെക്കോർഡുമായി ഇന്ത്യൻ ടീം. കദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ 300ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ടീം എന്ന റെക്കോർഡാണ് ഇന്ത്യ സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരം കൂടി ചേര്‍ത്താല്‍ 96-മത്തെ തവണയാണ് ഇന്ത്യ 300 മറികടന്നത്. ഓസീസിനെ മറികടന്നുകൊണ്ടാണ് ഇന്ത്യ റെക്കോർഡ് നേടിയെടുത്തത്.
95 മത്സരങ്ങളില്‍ 300 കടന്ന ഓസ്‌ട്രേലിയയയാണ് തൊട്ടുപിന്നിൽ. ഏകദിന റാങ്കിങ്ങില്‍ ഒന്നാമതുള്ള ദക്ഷിണാഫ്രിക്ക മൂന്നാമതാണ്. 77 തവണയാണ് ദക്ഷിണാഫ്രിക്ക 300 കടന്നത്. പാകിസ്ഥാനും ശ്രീലങ്കയുമാണ് ഇതിന് പിന്നിലുള്ളത്.
Post Your Comments