ന്യൂഡൽഹി: രാജ്യത്തെ ബിരുദ കോഴ്സുകളിൽ നിർണായകമായ മാറ്റങ്ങളുമായി ദേശീയ വിദ്യാഭ്യാസ നയം. കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസനയ പ്രകാരം, അണ്ടർ ഗ്രാജുവേഷൻ കോഴ്സുകളിൽ ഇനി ആർട്സ് സയൻസ് എന്നീ വേർതിരിവുകൾ ഉണ്ടാവില്ല.
ബഹുമുഖ പ്രതിഭകളായി വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി, ശാസ്ത്രസാങ്കേതിക വിഷയങ്ങളിലെല്ലാം വിദ്യാർഥികൾക്ക് പരിശീലനം നൽകും. എല്ലാ വിഷയങ്ങളും ഉൾപ്പെടുത്തി 90 ദിവസങ്ങൾ വീതമുള്ള 8 സെമസ്റ്ററുകളാവും കോഴ്സിൽ ഉണ്ടാവുക. സോഷ്യൽ സയൻസ്, ഗണിതം, ഹ്യൂമാനിറ്റീസ് എന്നിവയായിരിക്കും ആദ്യ 3
സെമസ്റ്ററുകളിൽ.
ഈ സെമസ്റ്ററുകളിലെ മാർക്കിന്റെയും അഭിരുചിയുടെയും അടിസ്ഥാനത്തിലാകും 4,5,6 സെമസ്റ്ററുകളിലേക്കുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കേണ്ടി വരിക. ഇത് വിദ്യാർത്ഥികൾക്ക് സ്വയം തിരഞ്ഞെടുക്കാൻ സാധിക്കും. സ്പെഷ്യലൈസേഷൻ നടത്തേണ്ട വിഷയങ്ങളാണ് ഏഴും എട്ടും സെമസ്റ്ററുകളിൽ പഠിക്കാനുണ്ടാവുക.
Post Your Comments