ന്യൂഡല്‍ഹി: ബിരുദദാന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ അണിയുന്ന വേഷത്തിൽ മാറ്റം വരുത്തണമെന്ന് കേന്ദ്രസർക്കാർ. വിദ്യാര്‍ത്ഥികള്‍ അണിയുന്ന യൂറോപ്യന്‍ രീതിയിലെ വേഷം ഒഴിവാക്കി പരമ്പരാഗത കൈത്തറി വേഷങ്ങള്‍ ധരിക്കണമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍ സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കി. ഇതിലൂടെ ഇന്ത്യന്‍ പൗരനെന്ന അഭിമാനമുണ്ടാകുമെന്നാണ് സർക്കുലറിൽ പറയുന്നത്.
ബിരുദദാന ചടങ്ങില്‍ ബ്രിട്ടീഷ് രീതിയാണ് പിന്തുടര്‍ന്നിരുന്നതെന്നും ഇപ്പോള്‍ ആ ശൈലി മാറ്റാനുള്ള സമയമായെന്നും ഉന്നത യു.ജി.സി ഉദ്യോഗസ്ഥന്‍ അറിയിച്ചു. അതത് സംസ്ഥാനങ്ങളിലെ പരമ്പരാഗത വേഷങ്ങള്‍ ബിരുദദാന ചടങ്ങില്‍ ധരിക്കാമെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments