ഇംഗ്ലണ്ട്: കോഴ്‌സ് കഴിഞ്ഞവര്‍ക്ക് സന്തോഷ വാര്‍ത്ത. കോഴ്‌സ് അനുസരിച്ച് ശമ്പളം കിട്ടുന്ന 20 കോഴ്‌സുകളുടെ പട്ടിക പുറത്തിറക്കി. യൂണിവേഴ്സിറ്റി പഠനം പൂര്‍ത്തിയാക്കി ഇറങ്ങി അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഗ്രാജുവേറ്റ്സിന് ലഭിക്കുന്ന ശമ്പളം താരതമ്യം ചെയ്താണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. . മെഡിസിനും, ഡെന്റിസ്ട്രിയുമാണ് പട്ടികയില്‍ സ്വാഭാവികമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. മറ്റു ചില കോഴ്‌സുകളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. യു.കെയിലുള്ള യൂണിവേഴ്സിറ്റിയാണ് വന്‍ ശമ്പളം ലഭിയ്ക്കുന്ന 20 കോഴ്സുകളുടെ പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
read also : അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
നിയമമാണ് ഇതില്‍ പ്രധാനമായിട്ടുള്ളത്. ടീച്ചിംഗ് ഡിഗ്രികളേക്കാള്‍ ചെറിയ മുന്‍തൂക്കം നിയമബിരുദം നേടുന്നു. ഓണ്‍ലൈന്‍ മോര്‍ട്ട്ഗേജ് സര്‍വ്വീസ് പ്രോപ്പിലോയുടെ പഠനത്തില്‍ ക്രിയേറ്റീവ് ആര്‍ട്സും, ഡിസൈന്‍ ഡിഗ്രികളും റാങ്കില്‍ ഏറ്റവും താഴെയാണ്.
വരുമാനത്തില്‍ രണ്ടാം സ്ഥാനം ഇക്കണോമിക്സിനാണ്, മൂന്നും നാലും സ്ഥാനങ്ങളില്‍ വെറ്റിനറി സയന്‍സും, കണക്കുമാണ് . യു.കെയിലുള്ള യൂണിവേഴ്സിറ്റിയാണ് വന്‍ ശമ്പളം ലഭിയ്ക്കുന്ന 20 കോഴ്സുകളുടെ പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
Post Your Comments