ഷാര്‍ജ: മലയാളികള്‍ക്ക് ഉള്‍പ്പെടെ തിരിച്ചടിയായി യു.എ.ഇ.യില്‍ ഡിപ്ലോമ മാത്രമുള്ള നഴ്സുമാര്‍ക്ക് നഴ്സിങ് ബിരുദം നിര്‍ബന്ധമാക്കി. ഇതോടെ ഇരുനൂറിലേറെ പേര്‍ക്ക് തൊഴില്‍ നഷ്ടമായി. മാത്രവുമല്ല ഇന്ത്യന്‍ നഴ്സുമാരുടെയും അവസ്ഥ ഇതോടെ കുഴപ്പത്തിലായി.
യു.എ.ഇ.യിലെ വടക്കന്‍ എമിറേറ്റിലുള്ള ആശുപത്രിയില്‍നിന്നാണ് 200-ലേറെ നഴ്സുമാര്‍ക്ക് ബി.എസ്സി. ബിരുദമില്ലാത്തതിനാല്‍ ജോലി നഷ്ടമായത്. രജിസ്ട്രേഡ് നഴ്സുമാരുടെ മിനിമം യോഗ്യത ബാച്ചിലേഴ്സ് ബിരുദമാക്കിയതാണ് ഇവര്‍ക്ക് വിനയായത്.
ഇന്ത്യയില്‍നിന്നുള്ള നഴ്സുമാരെയും മലയാളികളെയും നിയമം സാരമായി ബാധിക്കുന്നു. എന്നാല്‍ യു.എ.ഇ.യില്‍ ജോലിചെയ്യുന്ന മറ്റുരാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഈ പ്രശ്‌നം അനുഭവപ്പെടുന്നില്ല. അവര്‍ കൂടുതലും യു.എ.ഇ.യില്‍ത്തന്നെ നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയവരാണ്. കേരളത്തിന് പുറത്തുനിന്നുള്ള ഡിപ്ലോമ തുല്യതസര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകളായി യു.എ.ഇ. വിദ്യാഭ്യാസമന്ത്രാലയം സ്വീകരിക്കുന്നും ഇല്ല. കേരളത്തില്‍നിന്നുള്ള ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ യു.എ.ഇ. മന്ത്രാലയം അംഗീകരിക്കുന്നണ്ട്.
ജോലി നഷ്ടപ്പെട്ടതോടെ വന്‍തുക ഫീസടച്ചിട്ടും പഠനവും മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യത്തിലുമാണ് നഴ്സുമാര്‍. ആരോഗ്യ മന്ത്രാലയത്തില്‍നിന്ന് ലഭിച്ച എം.ഒ.എച്ച്. യോഗ്യത നഷ്ടപ്പെടുമെന്ന ആശങ്കയും ഇവര്‍ക്കുണ്ട്. ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍, ഇന്ത്യന്‍ കോണ്‍സുലേറ്റ്, നോര്‍ക്ക ഇവിടങ്ങളിലെല്ലാം സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണിവര്‍. മലയാളികളാണ് ജോലി നഷ്ടപ്പെട്ടവരില്‍ അധികവും. തൃശ്ശൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള 10 വര്‍ഷത്തിലധികമായി യു.എ.ഇ.യില്‍ ജോലി ചെയ്യുന്നവരെയാണ് നഴ്‌സുമാരെയാണ് ഈ നിയമം വലച്ചിരിക്കുന്നത്.
Post Your Comments