ചണ്ഡീഗഡ്: പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിക്കരികിൽ കച്ചവടം നടത്തിയ വിദ്യാർഥികൾ പിടിയിൽ. തെരഞ്ഞെടുപ്പ് റാലി നടന്ന സ്ഥലത്തെ വേദിക്കരികിലാണ് കോളേജ് വിദ്യാർത്ഥികൾ . “മോദി പക്കോഡ’ എന്ന പേരിൽ പക്കോഡ കച്ചവടം നടത്തിയത്. ബിരുദം നല്കുമ്പോള് അണിയുന്ന വേഷം ധരിച്ചാണ് ഇവർ കച്ചവടം നടത്തിയത്.
സംഭവത്തിൽ 12 വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. മോദിയുടെ റാലി സമാപിച്ചതിനു ശേഷം ഇവരെ പോലീസ് വിട്ടയച്ചു.തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമര്‍ശത്തോട് പ്രതികരിച്ചായിരുന്നു പ്രതിഷേധം.. “ഒരു വ്യക്തി പക്കോഡ വില്ക്കുകയാണെങ്കില് വൈകുന്നേരമാകുമ്പോഴേക്കും 200 രൂപ ലഭിക്കും. അതിനെ ഒരു ജോലിയായി കണ്ടുകൂടെ’എന്നായിരുന്നു മോദി ചോദിച്ചത്.
മോദിയുടെ ഈ പരാമര്‍ശത്തിന്റെ വീഡിയോ അടക്കം കാട്ടിയായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം.എഞ്ചിനിയര്‍മാര്‍ ഉണ്ടാക്കിയ പക്കോഡ, ബിഎ, എല്‍എല്‍ബിക്കാരുണ്ടാക്കിയ പക്കോഡ വില്‍പ്പനയ്ക്ക്’ എന്ന് അറിയിച്ചുകൊണ്ടായിരുന്നു കച്ചവടം നടത്തിയത്.
Post Your Comments