ErnakulamMollywoodLatest NewsKeralaCinemaNattuvarthaNewsEntertainmentMovie Gossips

സംയുക്ത വർമ്മയുടെ സിനിമയിലേക്കുള്ള മടക്കം എപ്പോൾ?: വ്യക്തമാക്കി ബിജു മേനോൻ

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് സംയുക്ത വർമ്മയും ബിജു മേനോനും. വെള്ളിത്തിരയിൽ തിളങ്ങി നിന്ന സമയത്താണ് വിവാഹത്തോടെ സംയുക്ത വർമ്മ സിനിമയിൽ നിന്നും പിൻവാങ്ങിയത്. ഇപ്പോൾ സംയുക്തയുടെ മടങ്ങിവരവിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് ബിജു മേനോൻ. മഞ്ജു വാരിയരും ബിജു മേനോനും ഒന്നിച്ച് അഭിനയിക്കുന്ന ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

സംയുക്ത വര്‍മയുടെ തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍, താന്‍ ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നുവെന്നായിരുന്നു ബിജു മേനോന്റെ ആദ്യ മറുപടി. തിരിച്ചുവരുമോയെന്ന് ചോദിച്ചപ്പോള്‍ അവള്‍ എവിടെപ്പോയെന്നായിരുന്നു ബിജു മേനോന്റെ മറു ചോദ്യം. സിനിമയിലേക്കുള്ള തിരിച്ചുവരവ് എന്ന ചോദ്യത്തിന്, ഞങ്ങള്‍ക്ക് ഒരുപാട് കുടുംബകാര്യങ്ങളില്ലേ, എന്റെ മോന്റെ കാര്യം നോക്കണം. രണ്ടുപേരും കൂടി വര്‍ക്ക് ചെയ്താല്‍ മോന്റെ കാര്യം ആരുനോക്കും എന്നായിരുന്നു ബിജു മേനോൻ മറുപടി നൽകിയത്.

കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 97 കേസുകൾ

‘സിനിമയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് പറയുകയാണെങ്കില്‍ നമുക്ക് ഒരുപാട് കുടുംബകാര്യങ്ങളില്ലേ, ഞങ്ങളുടെ മകന്റെ കാര്യങ്ങള്‍ നോക്കണം. രണ്ടു പേരും കൂടെ വര്‍ക്ക് ചെയ്യ്താല്‍ മകന്റെ കാര്യങ്ങള്‍ ആര് നോക്കും. ഫാമിലിയാര് നോക്കും. ഞങ്ങള്‍ക്ക് അങ്ങനയെ ചെയ്യാന്‍ പറ്റുള്ളു. അവള്‍ക്ക് അഭിനയിക്കണമെങ്കില്‍ അഭിനയിക്കാം. പക്ഷേ രണ്ടും കൂടി നോക്കണ്ടേ,’ബിജു മേനോൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button