Latest NewsNewsIndia

പൊലീസ് ഉദ്യോഗസ്ഥന്‍ പണത്തിനുവേണ്ടി പീഡിപ്പിക്കുന്നതായി ആരോപണം: പിന്നാലെ യുവാവും മകളും മരിച്ച നിലയില്‍

മുംബൈ: പൊലീസ് ഉദ്യോഗസ്ഥന്‍ പണത്തിനായി പീഡിപ്പിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെ, യുവാവിനെയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ അസന്‍ഗാവിൽ ചൊവ്വാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ വികാസ് കേദാരെ (36), മകള്‍ ആര്യ(11) എന്നിവരാണ് മരിച്ചത്. മൃതദേഹത്തിനരികില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പണത്തിനായി തന്നെ പീഡിപ്പിക്കുന്നുവെന്നാണ് ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്.

സംഭവത്തെ കുറിച്ച്‌ വികാസ് കേദാരെയുടെ ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ:

വികാസ് കേദാരെയുടെ ഭാര്യ മൊണാലിയെ കഴിഞ്ഞഓഗസ്റ്റ് 15ന്, വിഷം കഴിച്ച്‌ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വികാസിനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി. കേസ് രെജിസ്റ്റര്‍ ചെയ്യാതിരിക്കാനും പിന്നീട് അതില്‍ നിന്ന് ഒഴിവാക്കാനും പൊലീസ് വികസിൽ നിന്ന് നിന്നും പണം ആവശ്യപ്പെട്ടതായി വികാസിന്റെ അമ്മയും സുഹൃത്തും പറയുന്നു.

യുക്രെയ്ന്‍ അധിനിവേശത്തിന്റെ പേരില്‍ പുടിനെ ‘യുദ്ധക്കുറ്റവാളി’ എന്ന് വിശേഷിപ്പിച്ച് ബൈഡന്‍

സ്വകാര്യ സ്ഥാപനത്തില്‍ മാര്‍കറ്റിംഗ് എക്സിക്യൂട്ടീവായിരുന്ന വികാസ്, ഭാര്യ മൊണാലി, മകള്‍ ആര്യ(11) , അമ്മ പുഷ്പലത (65) എന്നിവര്‍ക്കൊപ്പം കേദാരെ അസന്‍ഗാവിലാണ് താമസിച്ചിരുന്നത്. ഭാര്യയ്ക്കും ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ഉണ്ടായിരുന്നു. ഇതിനിടെ 2021 ഓഗസ്റ്റ് 15ന്, മൊണാലിയെ വിഷം കഴിച്ച്‌ അവശയായ നിലയില്‍ കാണപ്പെടുകയായിരുന്നു. എന്നാല്‍, ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചു.

തുടർന്ന്, മൊണാലിയുടെ മരണത്തില്‍ ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തി. ഇതോടെ വികാസ് കേദാരെയും അമ്മയും ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ജയിലിലായി. 2021 ഡിസംബര്‍ മുതല്‍ കേദാരെ നാല് മാസവും അമ്മ രണ്ടു മാസവും തടവില്‍ കഴിഞ്ഞു.

‘എനിക്ക് പഠിക്കണം, ഹിജാബില്ലാതെ ക്ലാസിലിരുന്നപ്പോൾ നമ്മളൊന്നാണെന്ന് കൂട്ടുകാർ പറഞ്ഞു’: ഉഡുപ്പിയിലെ സന കൗസർ പറയുന്നു

‘ആത്മഹത്യാ പ്രേരണ ചുമത്തി വികസിനെതിരെ കേസ് രെജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ എസ് ക്ഷീരസാഗര്‍ മകനെ വിളിച്ച്‌ കേസില്‍ നിന്നും ഒഴിവാക്കണമെങ്കില്‍ ഒന്നര ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടതായി മാതാവ് പറയുന്നു. എന്നാല്‍ തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ ഭയക്കേണ്ടതില്ലെന്ന് തോന്നിയ മകൻ അതുകൊണ്ടുതന്നെ പണം നല്‍കാന്‍ കൂട്ടാക്കിയില്ലെന്നും പക്ഷെ, മകനോടൊപ്പം താനും ജയിലിലായെന്നും മാതാവ് പറയുന്നു.

‘ഞങ്ങള്‍ മൊണാലിയെ പീഡിപ്പിക്കുകയും ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു എന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. അതുകേട്ട് ആകെ തകര്‍ന്നുപോയി ജയില്‍ മോചിതനായ ശേഷം, മകനെതിരായ കേസ് റദ്ദാക്കാന്‍ എഎസ്‌ഐ വീണ്ടും പണം ആവശ്യപ്പെടുകയും മറ്റ് പല ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു, പക്ഷേ അവന്‍ വഴങ്ങിയില്ല’, മാതാവ് പറയുന്നു.

ടീമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി മനസിലാക്കി താരലേലത്തില്‍ താരങ്ങളെ കണ്ടെത്താന്‍ ശ്രമിച്ചു: സംഗക്കാര

‘വികാസിന്റെയും മകളുടെയും മരണത്തിന് ഉത്തരവാദി എഎസ്‌ഐ ക്ഷീരസാഗറാണ്. അദ്ദേഹം നിരന്തരമായി കൈക്കൂലി ആവശ്യപ്പെട്ടതാണ് വികസിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. വികാസിനും അമ്മയ്ക്കും എതിരെ ചുമത്തിയ ആത്മഹത്യാ പ്രേരണ കേസില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്’ സുഹൃത്തായ ശിവജി റഗഡെ പറഞ്ഞു.

അതേസമയം, സംഭവത്തെ കുറിച്ച്‌ പ്രതികരിക്കാന്‍ എഎസ്‌ഐ ക്ഷീരസാഗര്‍ തയാറായില്ല. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് റിപോര്‍ട്ട് സമര്‍പിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സബ് ഡിവിഷനല്‍ പൊലീസ് ഓഫിസര്‍ ധവാലെ വ്യക്തമാക്കി. ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ മരിച്ചയാള്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് ആര്‍ക്കെതിരെയും പരാതിയില്ലെന്ന് അയാളുടെ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button