ബംഗളൂരു: ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയ സർക്കാർ നടപടി ശരിവെച്ച കർണാടക ഹൈക്കോടതി വിധി അനുസരിച്ച് വിദ്യാർത്ഥിനികൾ. നിരവധി പേരാണ് ഹിജാബ് അഴിച്ച് വെച്ച് ക്ലാസിൽ എത്തിയത്. സ്‌കൂൾ വരെ ഹിജാബ് അണിഞ്ഞെത്തിയ ഇവർ, ക്ലാസ് മുറികളിൽ കയറുന്നത് മുൻപ് ഹിജാബ് അഴിച്ച് ബാഗിൽ വെയ്ക്കുകയായിരുന്നു. ഹിജാബ് വിലക്ക് മൂലം പഠനം മുടക്കാൻ പറ്റില്ലെന്നാണ് ഈ വിദ്യാർത്ഥിനികൾ പറയുന്നത്.
‘എനിക്ക് മറ്റൊരു ഓപ്ഷൻ ഇല്ല. എനിക്ക് പഠനം തുടരണം. ഹിജാബില്ലാതെ ഞാൻ സഹപാഠികളോടൊപ്പം ക്ലാസിൽ ഇരുന്നപ്പോൾ മറ്റ് മതവിഭാഗത്തിൽ പെട്ടവർ എന്നോട് പറഞ്ഞു, നീ ഞങ്ങളിലൊരാളാണെന്ന്. എന്റെ അറിവിൽ നിരവധി വിദ്യാർത്ഥിനികൾ ആണ് ഹിജാബ് വിലക്ക് മൂലം പഠനം അവസാനിപ്പിച്ചിരിക്കുന്നത്’, ഉഡുപ്പിയിലെ എം.ജി.എം കോളേജ് വിദ്യാർത്ഥിനിയായ സന കൗസർ വ്യക്തമാക്കി. കോടതി വിധി പാലിച്ചായിരുന്നു സന സ്‌കൂളിൽ എത്തിയത്.
Also Read:സിനിമാ ലൊക്കേഷനുകളിലും സംഘടനകളിലും പരാതി പരിഹാര സെൽ നിർബന്ധം: ഹൈക്കോടതി
അതേസമയം, ഹിജാബ് ധരിച്ച് നിരവധി പേര് സ്‌കൂളിൽ എത്തിയെങ്കിലും ഇവർക്ക് പ്രവേശനം അനുവദിച്ചില്ല. ഇതോടെ, ഇവർ തിരികെ മടങ്ങുകയായിരുന്നു. ഹിജാബ് വിലക്കിനെതിരെ ഹർജി നൽകിയ ആറ് വിദ്യാർത്ഥിനികളും ഇക്കൂട്ടത്തിൽ ഉണ്ട്. ഹിജാബ് വിലക്കിനെ തുടർന്ന് ക്ലാസുകൾ മുടക്കിയ വിദ്യാർത്ഥിനികളുടെ കണക്ക് പുറത്തുവന്നിട്ടില്ല. യൂണിഫോം ധരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഹൈക്കോടതി ഹിജാബ് ഹര്‍ജികള്‍ തള്ളിയത്. യൂണിഫോം നിര്‍ദ്ദേശിക്കുന്നത് മൗലികാവകാശങ്ങള്‍ക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണെന്ന് കോടതി നിരീക്ഷിച്ചു.
Post Your Comments