വാഷിംങ്ടണ്‍: യുക്രെയ്നെതിരെ അധിനിവേശ ആക്രമണങ്ങള്‍ തുടരുന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ, യുദ്ധക്കുറ്റവാളി എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. യുക്രെയ്‌നിലെ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള അക്രമാസക്തമായ അധിനിവേശമാണ് റഷ്യ നടത്തുന്നതെന്ന് ജോ ബൈഡന്‍ ആരോപിച്ചു. ഇക്കാരണത്താല്‍, പുടിനെ ‘യുദ്ധ കുറ്റവാളി’ എന്ന് വിളിക്കേണ്ടിയിരിക്കുന്നുവെന്ന് ബൈഡന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, പുടിന്‍ യഥാര്‍ത്ഥ യുദ്ധക്കുറ്റവാളി തന്നെയെന്ന ബൈഡന്റെ പ്രസ്താവനയ്ക്കെ തിരെ ക്രെംലിന്‍ ഭരണകൂടം രംഗത്ത് വന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ, രൂക്ഷമായ വിമര്‍ശനമാണ് ക്രെംലിന്‍ ഭരണകൂടം ഉയര്‍ത്തിയത്. റഷ്യയുടെ അഖണ്ഡത സംരക്ഷിക്കാനാണ് പോരാട്ടം. എന്നാല്‍, യുക്രെയ്നെ മറയാക്കി ലോകരാജ്യങ്ങള്‍ റഷ്യയെ എല്ലാ ഭാഗത്തുനിന്നും ആക്രമിക്കുകയാണ്. ഇത് ശക്തമായി നേരിടും. പുടിന്‍ സ്വന്തം നാട്ടിലും യുക്രെയ്നിലും ആക്രമണം നേരിടുകയാണെന്നും ക്രെംലിന്‍ മന്ത്രിസഭാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
Post Your Comments