കുവൈത്ത് സിറ്റി: മരണാനന്തര ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. കുവൈത്തിൽ ശ്മശാനങ്ങളിൽ കേടുപാടുകൾ വരുത്തുന്നവർക്കും മരണാനന്തര ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തുന്നവർക്കും പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. കുവൈത്ത് മുനിസിപ്പാലിറ്റി ഫ്യൂണറൽസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ. ഫൈസൽ അൽ അവാദിയാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച നിയമം ഉടൻ പ്രാബല്യത്തിൽ വരും.
Read Also: ഇനി ശുദ്ധികലശം: സിദ്ദുവടക്കം അഞ്ചു സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്‍മാരെ പുറത്താക്കി സോണിയ
രാഷ്ട്രീയക്കാർ, അത്‌ലറ്റുകൾ, സെലിബ്രിറ്റികൾ തുടങ്ങിയവരുടെ മരണാനന്തര ചടങ്ങുകളിൽ വലിയ ആൾക്കൂട്ടം രൂപപ്പെടുന്നത് മരണപ്പെട്ടവരുടെ ബന്ധുക്കളുടെ അതൃപ്തിക്ക് കാരണമായി മാറുന്നുവെന്നും മൃതദേഹങ്ങളോടും ശ്മശാനങ്ങളോടുള്ള അനാദരവാണ് ഇതെന്നും മുൻസിപ്പാലിറ്റി അധികൃതർ ചൂണ്ടിക്കാട്ടി. ശ്മശാനങ്ങളിലെ ചിത്രങ്ങൾ പകർത്തുന്നത് നിരോധിച്ചുകൊണ്ട് നേരത്തെ തന്നെ കുവൈത്ത് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്ക് 2000 ദിനാർ മുതൽ 5000 ദിനാർ വരെയാണ് പിഴ ലഭിക്കുക.
Post Your Comments