ആലപ്പുഴ: കാശ്മീരി പണ്ഡിറ്റുകളുടെ ജീവിത കഥ പറയുന്ന ബോളിവുഡ് ചിത്രമാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കാശ്മീർ ഫയൽസ്’. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനും അദ്ധ്യാപകനുമായ ജോൺ ഡിറ്റോ. ചിത്രത്തിലെപ്പോലെ ചെങ്കൊടിയുമേന്തി ആസാദികൾ ഭാരതത്തിനുള്ളിൽ, വിശേഷിച്ച് കേരളത്തിൽ ഇപ്പോഴും മുദ്രാവാക്യം വിളിക്കുന്നുണ്ടെന്ന് ജോൺ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
വംശീയമായ ഉന്മൂലനത്തിന് ലോകത്തെവിടെയും കേൾക്കുന്ന മൂന്നേ മൂന്നു വാക്കുകളാണ് ‘മതം മാറുക, നാടുവിട്ടു പോവുക, അല്ലെങ്കിൽ മരണം വരിക്കുക’ എന്ന് അദ്ദേഹം പറയുന്നു. യഹൂദർ കേട്ടതും, കാശ്മീരിൽ പണ്ഡിറ്റുകൾ കേട്ടു പൊള്ളിയതും,1921 ലെ മലബാർക്കലാപത്തിന്റെ ചുട്ടെരിക്കപ്പെട്ട ഇരകൾ കേട്ടതും ഈ മൂന്നു വാക്കുകളാണെന്നും ജോൺ ഡിറ്റോ വ്യക്തമാക്കുന്നു.
ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഐപിഎൽ 15-ാം സീസൺ: ആരാധകർക്ക് സര്‍പ്രൈസ് നൽകാനൊരുങ്ങി ഹാര്‍ദ്ദിക് പാണ്ഡ്യ
കാശ്മീർ ഫയൽസ് കണ്ടു.
ഒന്നുകിൽ മതം മാറുക, അല്ലെങ്കിൽ നാടുവിട്ടു പോവുക. രണ്ടുമല്ലെങ്കിൽ മരണം വരിക്കുക.
സിംപിൾ. വംശീയമായ ഉന്മൂലനത്തിന് ലോകത്തെവിടെയും കേൾക്കുന്ന
മൂന്നേ മൂന്നു വാക്കുകൾ. യഹൂദർ കേട്ടതും കാശ്മീരിൽ പണ്ഡിറ്റു കൾ കേട്ടു പൊള്ളിയതും
1921 ലെ മലബാർക്കലാപത്തിന്റെ ചുട്ടെരിക്കപ്പെട്ട ഇരകൾ കേട്ടതും ഈ മൂന്നു വാക്കുകൾ .
ബിട്ടാ കരാട്ടേ എന്നയാൾ ഞാൻ 25 ഓളം കാശ്മീരി പണ്ഡിറ്റ്കളെ 1990 ൽ കൊന്നു എന്ന് ഒരു Television interview യിൽ പറയുന്നു. ആ സംഭവത്തെ ആസ്പദമാക്കിയാണ് കാശ്മീർ ഫയൽസ് എന്ന സിനിമ സൃഷ്ടിച്ചിരിക്കുന്നത്.
പാകിസ്ഥാനിൽ നിന്നുള്ള നിയന്ത്രണത്തിനനുസരിച്ച്
ഇൻഡ്യൻ യൂണിവേഴ്സിറ്റികളിൽ ഫ്രീഡം കാശ്മീർ ഫ്രം ഇൻഡ്യ എന്ന മുദ്രാവാക്യം ഉയർത്തുന്ന ചെങ്കൊടിക്കാരും രാഷ്ട്രീയ നേതൃത്വവും JKLF ന്റെ പഴയ കൊലപാതകപരമ്പരകളും അതേപടി സത്യസന്ധമായി ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു.
കാശ്മീർ അറിവിന്റെയും കലയുടേയും കേന്ദ്രമായിരുന്നുവെന്നും പർവ്വതങ്ങളും പ്രകൃതിയും വരെ ധ്യാനലീനരായിരിക്കുന്ന ഈ സ്വർഗ്ഗഭൂമിയിലേക്കാണ് കേരളത്തിൽ നിന്ന് ശ്രീശങ്കരാചാര്യർ കാൽനടയായി വന്നെത്തിയതെന്നും
കാളിദാസഭാവന ചിറകുവിരിച്ചതെന്നും, ഭരതമുനിയുടെ നാട്യശാസ്ത്രത്തിന് ഭൂമികയായതെന്നും നായകനായ കൃഷ്ണ പണ്ഡിറ്റ് ഓർത്തെടുക്കുന്നുണ്ട്.
സൗദി മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നു: കൂട്ട വധശിക്ഷയെ വിമര്‍ശിച്ച് ഇറാന്‍
ഡൽഹിയിലെ ഒരു university യിലെ സ്വന്തം അധ്യാപിക തന്നെ കൃഷ്ണ പണ്ഡിറ്റിനെ ആസാദിയാക്കുകയും യൂണിയൻ ചെയർമാനാക്കി സ്വതന്ത്ര കാശ്മീർ എന്ന ആഖ്യാനത്തിന്റെ വക്താവാക്കുന്നതിനു ശ്രമിക്കുകയും ചെയ്യുന്നു. അതിനായി തന്റെ കുടുംബത്തെയൊന്നാകെ കൊന്നവരെക്കാണാൻ കാശ്മീരിലേക്ക് അധ്യാപിക വിട്ട കൃഷ്ണ തിരിച്ചറിഞ്ഞ സത്യങ്ങൾ കാമ്പസിൽ വന്ന് പറയുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്. അപ്പോഴേയും സത്യമറിയുന്ന പുതിയ തലമുറ ആസാദി മുദ്രാവാക്യം വിട്ടിരുന്നു. ഭരണഘടനയുടെ 370 വകുപ്പ് നു വേണ്ടി മരണം വരെ പൊരുതിയ പി.എസ്. പണ്ഡിറ്റിന്റെ (അനുപം ഖേർ ) കൊച്ചു മകനാണ് കൃഷ്ണ .
അനുപം ഖേറിന്റെ അസാദ്ധ്യ പ്രകടനം ഹൃദയത്തിൽ കാശ്മീർ ഉറപ്പിച്ചു നിർത്തുമെങ്കിലും
എന്നെ അത്ഭുതപ്പെടുത്തിയത് ഞങ്ങളുടെ തലമുറയുടെ കൗമാര ഹീറോയായിരുന്ന മിഥുൻ ചക്രവർത്തിയാണ്. പഴയ ഡിസ്ക്കോ ഡാൻസർ അഭിനയത്തിന്റെ താളം മറന്നിട്ടില്ല എന്നതേ ആനന്ദം. പല സമയത്തും, കണ്ണു നിറഞ്ഞു കരഞ്ഞു. കൊല്ലപ്പെടുന്നതിനു മുമ്പ് ശിവ എന്ന ബാലന്റെ ദയനീയനോട്ടത്തിൽ ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ എന്ന നിലവിളിയുണ്ടായിരുന്നു.. അതിനുത്തരമായിന്നു നരേന്ദ്ര ദാമോദർദാസ് മോഡി ഭരണകൂടം.
article 370 യിൽ തീരുമാനമെടുക്കുകയും 1990 മുതൽ കാശ്മീരി പണ്ഡിറ്റുകൾ കഴിഞ്ഞിരുന്ന ഡെൽഹിയിലേയും മറ്റും അഭയാർത്ഥി ക്യാമ്പുകളിൽ നിന്ന് അവവരുടെ സ്വന്തം നാട്ടിലേക്ക് , കാശ്മീരിലേക്ക് തിരിച്ചു പോവുകയും ചെയ്തിരിക്കുന്നു. കാശ്മീരിലെ സാധാരണ ഇസ്ലാമിക ജനത തീവ്രവാദികളുടെ തെറ്റുതിരുത്തി, പണ്ഡിറ്റുകളെ സ്വീകരിക്കുകയും ചെയ്തു.
‘സ്ത്രീകളുമായി വരുന്ന പുരുഷന്മാർക്ക് ടിക്കറ്റ് ഫ്രീ’: കിടിലൻ ഓഫറുമായി ഒരുത്തീ ടീം
തീവ്രവാദികളുടെ നെഞ്ചിലിരുന്ന് ഇൻഡ്യൻ ആർമിയുടെ വെടിയുണ്ട പൊട്ടിച്ചിരിക്കുമ്പോൾ
കാശ്മീർ താഴ്‌വരയിൽ പഴയവിധം , കലയും സാഹിത്യവും സ്പോർട്ട്സും തിരിച്ചു വരികയും ചെയ്തിരിക്കുന്നു. ഭാരതം അതിന്റെ ശക്തികൾ വീണ്ടെടുക്കുകയാണ്.
വഴി തെറ്റി ഒരു ബ്രഹ്മോസ് മിസൈൽ പാകിസ്ഥാനിൽപ്പോയി വീണത് അത്ര നിഷ്ക്ക ളങ്കമായ ഒരബദ്ധമാണെന്ന് ഞാൻ കരുതുന്നില്ല. POK പോകാതിരിക്കാൻ ഇമ്രാൻ ഓട്ടം പിടിക്കേണ്ടി വരാം.. ഈ സിനിമയിലെ പോലെ ചെങ്കൊടിയുമേന്തി ആസാദികൾ ഭാരതത്തിനുള്ളിൽ, വിശേഷിച്ച് കേരളത്തിൽ ഇപ്പോഴും മുദ്രാവാക്യം വിളിക്കുന്നുണ്ട്.
മഹാകവി കാളിദാസനും, ഭരതമുനിയും അഭിനവഗുപ്തനും തിരിച്ചു വരട്ടെ.
സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക്
ഒരു ബിഗ് സല്യൂട്ട്.
Post Your Comments