CricketLatest NewsNewsSports

പിങ്ക് ബോള്‍ ടെസ്റ്റ്: ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകർച്ച

ബംഗളൂരു: ഇന്ത്യയ്‌ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകർച്ച. ആദ്യ ഇന്നിംഗ്സിലെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ആറിന് 86 എന്ന നിലയിലാണ് ലങ്ക. ജസ്പ്രീത് ബുമ്ര മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ 252 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ലസിത് എംബുല്‍ഡെനിയ, ജയവിക്രമ എന്നിവരാണ് ശ്രീലങ്കന്‍ നിരയില്‍ തിളങ്ങിയത്.

ഇന്ത്യ-ശ്രീലങ്ക ടെസ്റ്റിന്റെ ആദ്യദിനം തന്നെ 16 വിക്കറ്റുകള്‍ നഷ്ടമായി. ഇതോടെ, പുതിയൊരു റെക്കോർഡാണ് ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ അരങ്ങേറിയത്. പിങ്ക് പന്ത് ടെസ്റ്റില്‍ ആദ്യദിനം ഇത്രയും വിക്കറ്റുകള്‍ വീണിട്ടില്ല. നേരത്തെ, 13 വിക്കറ്റുകള്‍ നഷ്ടമായതാണ് ഇതിന് മുമ്പുണ്ടായിരുന്നു റെക്കോര്‍ഡ്. നാല് ടെസ്റ്റുകളിലാണ് 13 വിക്കറ്റുകള്‍ നഷ്ടമായ മത്സരം. 2017ല്‍ ദക്ഷിണാഫ്രിക്ക- സിംബാബ്‌വെ ടെസ്റ്റിലായിരുന്നു ആദ്യ റെക്കോർഡ് പിറന്നത്. പോര്‍ട്ട് എലിസബത്തിലായിരുന്നു ടെസ്റ്റ്.

Read Also:- ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്കാൻ കറുവപ്പട്ട!

2018ല്‍ ഓക്‌ലന്‍ഡില്‍ ന്യൂസിലന്‍ഡ് – ഇംഗ്ലണ്ട് ടെസ്റ്റിന്റെ ആദ്യ ദിനത്തിലും 13 വിക്കറ്റുകള്‍ വീണിരുന്നു. 2019ല്‍ ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിലും കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് ഇന്ത്യന്‍ പര്യടനത്തിനെത്തിയപ്പോഴും ഇത്തരത്തില്‍ സംഭവിക്കുകയുണ്ടായി. അഹമ്മദാബാദില്‍ നടന്ന ടെസ്റ്റിലാണ് രണ്ട് ഇന്നിംഗ്‌സിലുമായി 13 വിക്കറ്റുകള്‍ വീണത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button