
കോട്ടയം : റാഗിങ് കേസിൽ പ്രതികള്‍ക്ക് ജാമ്യം. കോട്ടയം ഗവണ്‍മെന്റ് നഴ്‌സിങ് കോളേജില്‍ നടന്ന റാഗിങ്ങ് കേസിലെ പ്രതികളായ വിദ്യാര്‍ഥികളായ സാമൂവല്‍ ജോണ്‍സണ്‍, എസ് എന്‍ ജീവ, റിജില്‍ ജിത്ത്, കെ പി രാഹുല്‍ രാജ്, എന്‍ വി വിവേക് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടില്ലെന്നതും കണക്കിലെടുത്താണ് ജാമ്യം. കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Post Your Comments