തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് നാണക്കേടാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ എഐഎസ്എഫ് രംഗത്ത്. ഗതാഗത മന്ത്രി കേരളത്തിന് നാണക്കേടാണെന്നും നിരുപാധികം മാപ്പ് പറയണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു.
ചാർജ് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നും ബസ് ചാർജ് വർധനവ് ഉടനെ ഉണ്ടാകുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ എന്ന് മുതൽ എന്നത് പറയാനാകില്ലെന്നും എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
12 ദിവസത്തിനുള്ളിൽ 1,582 സാധാരണക്കാർ മരിച്ചു: മരിയുപോളിൽ മൃതദേഹങ്ങൾ കൂട്ടിയിട്ട് സംസ്കരിക്കുന്നു
അതേസമയം, ഈ മാസം 31 നുള്ളിൽ നിരക്ക് വർധന ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് സ്വകാര്യ ബസുടമകൾ അറിയിച്ചിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ സമര തീയതി പ്രഖ്യാപിക്കുമെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. ഇതിന് പിന്നാലെയായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികരണം.
Post Your Comments