Latest NewsKeralaNews

സംസ്ഥാനത്തെ കോളജുകളില്‍ നാളെ വിദ്യാഭ്യാസ ബന്ദ്

കഴിഞ്ഞ വർഷത്തേക്കാള്‍ മൂന്നു ഇരട്ടിയോളം വർധനവാണ് ഇപ്പോഴത്തെ ഫീസ് നിരക്കില്‍ ഉണ്ടായിരിക്കുന്നത്

തിരുവനന്തപുരം: നാലുവർഷ ഡിഗ്രി കോഴ്സ് ഫീസ് വർധനയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോളജുകളില്‍ തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച്‌ എഐഎസ്‌എഫ്. കേരള – കാലിക്കറ്റ് സർവകലാശാലകളുടെ നാലുവർഷ ബിരുദ കോഴ്‌സുകളിലേക്കുള്ള പരീക്ഷാഫീസ് ക്രമാനുഗതമായി വർധിപ്പിച്ച നടപടി കേരളത്തിലെ വിദ്യാർഥികള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് എഐഎസ്‌എഫ് പറഞ്ഞു.

READ ALSO: ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടു

കഴിഞ്ഞ വർഷത്തേക്കാള്‍ മൂന്നു ഇരട്ടിയോളം വർധനവാണ് ഇപ്പോഴത്തെ ഫീസ് നിരക്കില്‍ ഉണ്ടായിരിക്കുന്നത്. പുതിയ സിലബസിന് അനുസൃതമായി താല്പര്യപൂർവ്വം നാലുവർഷ ബിരുദത്തിലേക്ക് പ്രവേശിച്ച വിദ്യാർഥികളെ വെല്ലുവിളിക്കുന്ന തരത്തിലാണ് ഈ ഫീസ് വർധനവ്. സാധാരണ വിദ്യാർഥികള്‍ ആശ്രയിക്കുന്ന സർവകലാശാലയുടെ വിദ്യാർഥിവിരുദ്ധമായ ഈ തീരുമാനം പ്രതിഷേധാർഹമാണെന്നും എഐഎസ്‌എഫ് ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button