KeralaLatest NewsNews

അതിദരിദ്ര വിഭാഗത്തിലുള്ള 846 കുട്ടികള്‍ക്ക് സൗജന്യ യാത്ര നല്‍കാന്‍ തയ്യാറുണ്ടോ ബസ് ഉടമകള്‍? മന്ത്രി ആന്റണി രാജു

ബസ് സമരം അനാവശ്യം

തിരുവനന്തപുരം: ബസ് സമരം അനാവശ്യമാണെന്നും ഗവണ്‍മെന്റ് ബസ് ഉടമകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും മന്ത്രി ആന്റണി രാജു. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ബസുടമകള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 846 കുട്ടികളാണ് അതിദരിദ്ര വിഭാഗത്തിലുള്ളത്. അവര്‍ക്ക് സൗജന്യ യാത്ര നല്‍കാന്‍ തയ്യാറുണ്ടോ ബസ് ഉടമകള്‍?. ബസുടമകള്‍ക്ക് സാമൂഹ്യ പ്രതിബദ്ധതയുണ്ടെങ്കില്‍ അത് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഓ​ട്ടോ​റി​ക്ഷ​യി​ലെ ബാ​റ്റ​റി മോ​ഷ്ടി​ച്ചു: മൂ​ന്നം​ഗ​സം​ഘം പി​ടി​യി​ല്‍

‘സ്വകാര്യ ബസ് സമരത്തെപ്പറ്റി വാര്‍ത്ത കണ്ട അറിവ് മാത്രമാണ് തനിക്കുള്ളത്. വിദ്യാര്‍ത്ഥി കണ്‍സഷന്‍ പഠിക്കാന്‍ കമ്മിറ്റി ഉണ്ട്. സീറ്റ് ബെല്‍റ്റ് സര്‍ക്കാര്‍ തീരുമാനിച്ചതല്ല. നേരത്തെ ഉള്ള നിയമമാണ്. അത് നടപ്പാക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം’, അദ്ദേഹം വ്യക്തമാക്കി.

ഈ മാസം 31ന് കേരളത്തില്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സ്വകാര്യ ബസ് ഉടമകള്‍. ബസുടമകളുടെ സംയുക്ത സമിതിയുടേതാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ തുക വര്‍ധിപ്പിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അടുത്ത മാസം അനിശ്ചിത കാല സമരം തുടങ്ങാനും സ്വകാര്യ ബസ് ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്.

സമരത്തോട് സര്‍ക്കാര്‍ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കിലാണ് നവംബര്‍ 23 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് സമര സമിതി നേതാക്കള്‍ തീരുമാനങ്ങള്‍ വിശദീകരിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബസ് സര്‍വീസുമായി മുന്നോട്ട് പോകാന്‍ പ്രയാസമാണ് എന്ന് ബസ് ഉടമകള്‍ പറയുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button