മരിയുപോൾ: യുദ്ധം ആരംഭിച്ചതിനുശേഷം ഇതുവരെ 1,500-ലധികം സാധാരണക്കാരാണ് ഉക്രൈനിലെ മരിയുപോളിൽ മാത്രമായി കൊല്ലപ്പെട്ടിരിക്കുന്നത്. അതിവേഗമാണ് സാഹചര്യങ്ങൾ വഷളായത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളെല്ലാം വലിയ കുഴികളെടുത്ത് അതിൽ, ഒരുമിച്ചിട്ടാണ് സംസ്കരിക്കുന്നത്. കൂട്ട സംസ്കരണത്തിന്റെ ചിത്രങ്ങൾ മരിയുപോളിൽ നിന്ന് പുറത്തുവന്നിരുന്നു. സന്നദ്ധപ്രവർത്തകരാണ് മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് മുൻകൈ എടുത്തിരിക്കുന്നത്.
‘യുദ്ധമല്ല ഞങ്ങൾക്ക് വേണ്ടത്. ഇതെല്ലാം ഒന്ന് അവസാനിപ്പിക്കണം. ആരാണ് കുറ്റക്കാരനെന്നും ആരാണ് ശരിയെന്നും എനിക്കറിയില്ല. ആരാണ് ഇത് ആരംഭിച്ചതെന്നുംഎനിക്കറിയില്ല, പക്ഷേ അത് അവസാനിക്കണം’, സാമൂഹിക സേവന പ്രവർത്തകനായ ബൈക്കോവ്സ്കി പറഞ്ഞു.
Also Read:അമിത വണ്ണം കുറയ്ക്കാൻ കറ്റാര്‍ വാഴ ജ്യൂസ്
മരിയുപോളാണ് ഇപ്പോൾ നിലവിലെ ദുരന്തഭൂമി. 12 ദിവസത്തിനുള്ളിൽ 1582 സിവിലിയന്മാർ ആണ് ഇവിടെ മരിച്ചുവീണത്. അതിശക്തമായി പ്രതിരോധിക്കുന്ന, ഉക്രേനിയൻ സൈന്യത്തെ പരാജയപ്പെടുത്താൻ കഴിയാത്ത, പുടിൻ നിരായുധരായ സാധാരണക്കാരെ ബോംബെറിഞ്ഞ് കൊല്ലുകയാണെന്ന് ഉക്രൈന്റെ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ട്വീറ്റ് ചെയ്തു. തങ്ങൾക്ക് ലഭിക്കുന്ന മാനുഷിക സഹായം തടയുന്നതിലൂടെ, റഷ്യയുദ്ധക്കുറ്റങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മരിയുപോളിൽ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കപ്പെട്ടു. റഷ്യൻ ഷെല്ലാക്രമണത്തിൽ കെട്ടിടങ്ങളും വീടുകളും ആശുപത്രികളും തെരുവുകളും തകർന്നു. അക്ഷരാർത്ഥത്തിൽ ഒരു ദുരന്തഭൂമിയായി മരിയുപോൾ മാറി. യുദ്ധത്തിനിടയിലും, ഉക്രേനിയക്കാർ പരസ്പരം സഹായിക്കുകയും പ്രതിസന്ധി ഘട്ടത്തിൽ തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്ന കാഴ്ചയാണ് പുറത്തുവരുന്നത്. പാൽ ഉൽപാദനം , കാർഷിക ഉൽപാദനം തുടങ്ങി എല്ലാ മേഖലയെയും യുദ്ധം ബാധിക്കും.
Post Your Comments