Latest NewsKerala

‘എസ്എഫ്ഐക്കാർ മാരകായുധങ്ങളുമായി എത്തി വളഞ്ഞിട്ട് ആക്രമിച്ചു’ – കൊല്ലത്ത് ഇന്ന് പഠിപ്പ് മുടക്ക്

കൊല്ലം: എസ് എൻ കോളേജിൽ എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ 14 എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവർത്തകർക്ക് തല്ല് കൊണ്ടതിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിൽ നാളെ പഠിപ്പ് മുടക്കിന് എഐഎസ്എഫ് ആഹ്വാനം ചെയ്തു.

കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിലെ തോൽവിയെ ചൊല്ലിയായിരുന്നു സംഘർഷം. കൂട്ടത്തല്ലിൽ പെൺകുട്ടികൾ ഉൾപ്പെടെ ഉള്ളവർക്ക് പരിക്കേറ്റു. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും, മറ്റുള്ളവരെ കൊല്ലം ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്.

എസ്എഫ്ഐക്കാർ മാരകായുധങ്ങളുമായി എത്തി വളഞ്ഞിട്ട് ആക്രമിച്ചെന്നാണ് പരുക്കേറ്റവര്‍ പറഞ്ഞു. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ വൈരാഗ്യവും എസ്എഫ് ഐക്കാരുടെ ലഹരി ഉപയോഗത്തിന്റെ വിവരം പുറത്തുവിടുമെന്ന ഭീതിയും ആക്രമണത്തിന് കാരണമായെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

സംഘര്‍ഷത്തിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. കോളേജിലെ ലഹരി ഉപയോഗത്തില്‍ എസ്എഫ്‌ഐക്ക് പങ്കുണ്ട്. തെളിവ് പുറത്തുവിടുമെന്ന് ഭയം ആക്രമണത്തിൽ കലാശിച്ചുവെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button