മേപ്പാടി: മേപ്പാടി കോട്ടവയലിൽ വഴിയരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ പൊലീസ് പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് കൽപ്പറ്റ സ്വദേശികളായ ഷബീറലി, രാജേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടവയൽ ആദിവാസി കോളനിയിലെ കുട്ടൻ (45) ആണ് ചൊവ്വാഴ്ച രാത്രി പുത്തൂർ വയലിൽ മരിച്ചത്. മേപ്പാടിയിലെ ഒരു സ്വകാര്യ റിസോർട്ട് ഉടമയാണ് ഷബീറലി.
Read Also : രണ്ടാം പിണറായി സർക്കാരിന്റെ അച്ചടി പൂർത്തിയാക്കിയ ബജറ്റ് ധനമന്ത്രി ഏറ്റുവാങ്ങി
കോളനിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് പോകുന്ന വഴിയരികിലാണ് കുട്ടന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന്, മേപ്പാടി പൊലീസ് നടത്തിയ പരിശോധനയിൽ യുവാവിന്റെ ശരീരത്തിൽ ടയറിന്റെ പാടുകൾ കണ്ടെത്തിയിരുന്നു. ഇതോടെയാണ് വാഹനം ഇടിച്ചാണ് യുവാവ് മരണപ്പെടാൻ കാരണം എന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് അതുവഴി രാത്രി സഞ്ചരിച്ച കാർ യാത്രിക്കാരുടെ വിവരങ്ങൾ പോലീസ് അന്വേഷിച്ചിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിലാണ് അറസ്റ്റ്.
Post Your Comments