MollywoodLatest NewsCinemaNews

സുരാജ് വെഞ്ഞാറമൂടിന്റെ ‘ലൗ ജിഹാദ്’ ചിത്രീകരണം പൂർത്തിയായി

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ലൗ ജിഹാദ്’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ‘ലുക്കാ ചൂപ്പി’ എന്ന ചിത്രത്തിനു ശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൂർണ്ണമായും ഗൾഫിലാണ് സിനിമയുടെ ചിത്രീകരണം. നേരത്തെ, സിനിമയുടെ ഫസ്റ്റ് ടീസർ പുറത്തുവിട്ടിരുന്നു.

അലി ഗ്രാറ്റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാഷ് മുഹമ്മദാണ് ലൗ ജിഹാദ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചില വിഷയങ്ങൾ പ്രവാസി മലയാളികളുടെ ജീവിതത്തിലൂടെ, കാലിക പ്രാധാന്യത്തോടെയും തികഞ്ഞ നർമ്മത്തിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇൻഷ്വറൻസ് ഏജൻ്റും മോട്ടിവേഷൻ സൂപ്പർവൈസറുടെ വേഷത്തിലാണ് സുരാജ് വെഞ്ഞാറമൂട് ചിത്രത്തിലെത്തുന്നത്.

സിദ്ദിഖ്, ലെന, ഗായത്രി അരുൺ, അമൃത, സുധീർ പറവൂർ, ജോസുകുട്ടി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഹരി നാരായണന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു. പ്രകാശ് വേലായുധൻ ഛായാഗ്രഹണവും മനോജ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

Read Also:- ഇന്ത്യ-ശ്രീലങ്ക പിങ്ക് ടെസ്റ്റ്: കാണികളെ പ്രവേശിപ്പിക്കാൻ അനുമതി

കലാസംവിധാനം – അജി കുറ്റിയാനി, മേക്കപ്പ് – സജി കാട്ടാക്കട, കോസ്റ്റ്യും – ഡിസൈൻ- ഇർഷാദ് ചെറുകുന്ന്, അസ്സോസ്സിയേറ്റ് ഡയറക്ടർ – പാർത്ഥൻ, സഹസംവിധാനം – ഗൗതം, പ്രൊഡക്ഷൻ കൺട്രോളർ- റിനി ദിവാകർ, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സന്തോഷ് കൃഷ്ണൻ, സ്റ്റിൽസ് – പ്രേംലാൽ പട്ടാഴി. പി.ആർ.ഒ
– വാഴൂർ ജോസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button