
പോത്താനിക്കാട്: മോഷ്ടിച്ച സ്കൂട്ടറില്‍ കറങ്ങി നടന്ന മോഷ്ടാവ് അറസ്റ്റില്‍. അമ്പലമേട് അമൃത കോളനിയില്‍ സി-32 ല്‍ താമസിക്കുന്ന അരുണി (25) നെയാണ് പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര അപ്പോളോ ടയേഴ്സിന്റെ പാര്‍ക്കിങ് ഏരിയായില്‍ നിന്നാണ് ഇരുചക്രവാഹനം മോഷ്ടിച്ചത്.
പോത്താനിക്കാട് ആയങ്കര ഭാഗത്ത് പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പൊലീസ് പിടിയിലായത്. പൊലീസിനെ കണ്ട് നിര്‍ത്താതെ പോയ വാഹനത്തെ പിന്തുടര്ന്നാണ് പിടികൂടിയത്. നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
Read Also : അതിജീവിതയ്ക്കെതിരായ നിലപാടുകൾ പ്രതിഷേധാർഹമെന്ന് മന്ത്രി വീണാ ജോര്‍ജ്
എസ്.എച്ച്. ഒ നോബിള്‍ മാനുവല്‍, എസ്ഐ എം.സി.എല്‍ദോസ്, എഎസ്ഐ റ്റി.പി.അഷറഫ് എസ്.സി.പി. ഒമാരായ റ്റി.എ.നജീബ്, അജീഷ് കുട്ടപ്പന്, എം.സി.ഫൈസല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി ഇയാളെ റിമാന്‍ഡ് ചെയ്തു.
Post Your Comments