തിരുവനന്തപുരം: അതിജീവിതയ്‌ക്കെതിരായ നിലപാടുകൾ പ്രതിഷേധാർഹമെന്ന് മന്ത്രി വീണാ ജോര്‍ജ്. ‘പോയി ചത്തുകൂടെ’ എന്നായിരുന്നു നടിയുടെ പോസ്റ്റിലെ ഒരു കമന്‍റെന്നും നടിയുടെ ഈ തുറന്നുപറച്ചിൽ വേദനിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.
അതിജീവിതയ്‌ക്കെതിരായ കമന്റും നിലപാടും പ്രതിഷേധാർഹമാണെന്നും ഇനിയും മാറാത്ത മനോഭാവമുള്ളവർ നമുക്കിടയിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
ഇത്തരം പ്രവണതകളെ എതിർക്കണമെന്നും, കൃത്യമായ സാമൂഹിക വിദ്യാഭ്യാസം നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
Post Your Comments