KollamNattuvarthaLatest NewsKeralaNews

ട്രെയിനിനടിയില്‍ വീണ് നാ​ലു​വ​യ​സു​കാ​രി : അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷി​ച്ച്‌ പൊ​ലീ​സ്

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ സെ​ല്‍​വ​കു​മാ​റി​ന്റെ മ​ക​ളാ​യ നാ​ലു​വ​യസുകാ​രി റി​യ​ശ്രീ​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്

വ​ര്‍​ക്ക​ല: ട്രെ​യി​നി​ന​ടി​യി​ലേ​ക്ക് വീ​ണ നാ​ലു​വ​യസു​കാ​രി​യെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷി​ച്ച്‌ പൊ​ലീ​സ്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ സെ​ല്‍​വ​കു​മാ​റി​ന്റെ മ​ക​ളാ​യ നാ​ലു​വ​യസുകാ​രി റി​യ​ശ്രീ​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെയാണ് സംഭവം. വ​ര്‍​ക്ക​ല റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലാ​ണ് അപകടം ന​ട​ന്ന​ത്. മ​ധു​രൈ-​കൊ​ല്ലം പാ​സ​ഞ്ച​ര്‍ ട്രെ​യി​നി​ല്‍ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യിട്ടാണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​കൾ വ​ര്‍​ക്ക​ല​യി​ലെ​ത്തി​യ​ത്.

Read Also : കുടുംബ വഴക്ക് : ഭാര്യവീട്ടില്‍ സ്വയം തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

ഇവർ ട്രെ​യി​നി​ല്‍ ​നി​ന്നും ഇ​റ​ങ്ങ​വേ കാ​ല്‍ വ​ഴു​തി കു​ഞ്ഞ് ട്രെ​യി​നി​നും പ്ലാ​റ്റ്ഫോ​മി​നും ഇ​ട​യി​ലൂ​ടെ ട്രാ​ക്കി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. നി​ല​വി​ളി​ കേ​ട്ട് ഓ​ടി​യെ​ത്തി​യ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​രാ​ണ് ട്രാ​ക്കി​ല്‍​നി​ന്നും കു​ഞ്ഞി​നെ രക്ഷിച്ച​ത്.

നിസാര പരിക്കേറ്റ കു​ഞ്ഞി​നെ ഉ​ട​ന്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പൊ​ലീ​സു​കാ​രുടെ സമയോചിതമായ ഇടപെട​ലാ​ണ് നാ​ലു​വ​യ​സു​കാ​രിയെ രക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button