ആലപ്പുഴ: ഉക്രൈനിൽ നിന്ന് മടങ്ങിയെത്തുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ വേണ്ട സഹായം ചെയ്യുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ നടപടി സ്വീകരിക്കാത്തത് ഭരണ പരാജയമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്നും, സംസ്ഥാനത്തിന്‍റെ വികസനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ടുകൾ ചെലവഴിക്കാത്തതിനാൽ മാർച്ച് 31ന് ശേഷം ലാപ്സാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കെ – റെയിൽ വിഷയത്തിൽ ബിജെപി സമരം ശക്തമാക്കാൻ തീരുമാനിച്ചതായും സുരേന്ദ്രൻ വ്യക്തമാക്കി.
Post Your Comments