ErnakulamKeralaNattuvarthaLatest NewsNews

വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി : ഒരാൾ പിടിയിൽ

ചാലക്കുടി വടമ പുളിയിലക്കുന്ന് കോക്കാട്ടിൽ വീട്ടിൽ ജോയി ആണ് അറസ്റ്റിലായത്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. ചാലക്കുടി വടമ പുളിയിലക്കുന്ന് കോക്കാട്ടിൽ വീട്ടിൽ ജോയി ആണ് അറസ്റ്റിലായത്. എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്. എയർപോർട്ടിൽ വിവിധ തസ്തികളിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ലക്ഷങ്ങൾ തട്ടിയത്.

കോഴിക്കോട് താമരശ്ശേരി സ്വദേശി അരുൺ കുമാറിന് ജൂനിയർ അസിസ്റ്റൻറ് മാനേജർ തസ്തികയിലേക്കാണ് ജോലി വാഗ്ദാനം ചെയ്തത്. എയർപോർട്ട് അധികൃതരുമായി ബന്ധപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന്, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് അധികൃതർ പരാതി നൽകുകയായിരുന്നു. എസ്.പിയുടെ നേതൃത്വത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Read Also : വീഡിയോകോളില്‍ അശ്ലീലത നിറഞ്ഞ സംഭാഷണം, അഞ്ജലി അര്‍ധ ബോധാവസ്ഥയിൽ: ‘കലിഫോര്‍ണിയക്കാരന്‍ അച്ചായനെ’ക്കുറിച്ചു വെളിപ്പെടുത്തൽ

കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി വി.രാജീവ്, എസ്.ഐമാരായ എൻ. സാബു, പി.സി പ്രസാദ്, എ. എസ്. ഐ ഗോപകുമാർ, എസ്.സി.പി.ഒ മാരായ കെ.എച്ച്.മുഹമ്മദാലി, ജോയി ചെറിയാൻ, ശരത്കുമാർ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button