Latest NewsKeralaNews

വീഡിയോകോളില്‍ അശ്ലീലത നിറഞ്ഞ സംഭാഷണം, അഞ്ജലി അര്‍ധ ബോധാവസ്ഥയിൽ: ‘കലിഫോര്‍ണിയക്കാരന്‍ അച്ചായനെ’ക്കുറിച്ചു വെളിപ്പെടുത്തൽ

അഞ്ജലിയുടെ മൊബൈല്‍ പരിശോധിച്ചാല്‍ അച്ചായനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിക്കുമെന്നും പരാതിക്കാരി

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചൂഷണം ചെയ്ത കേസിൽ പ്രതികളായ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനും കോഴിക്കോട് സ്വദേശിനി അഞ്ജലി റിമദേവിനും പിന്നില്‍ ഒരു ഉന്നതന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി പരാതിക്കാരി. റോയിയെയും അഞ്ജലിയെയും നിയന്ത്രിക്കുന്നത് ‘കലിഫോര്‍ണിയക്കാരന്‍ അച്ചായന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വ്യക്തിയാണെന്നു പരാതിക്കാരി ഒരു മാധ്യമത്തിനോട് പ്രതികരിച്ചു.

അന്വേഷണഉദ്യോഗസ്ഥര്‍ക്ക് തന്റെ നമ്ബര്‍ കൊടുത്തോ, അവര്‍ കേസ് അന്വേഷണം നിര്‍ത്തുമെന്ന് അഞ്ജലിക്ക് ‘അച്ചായന്‍’ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഇയാളുടെ നിര്‍ദേശം അനുസരിച്ചാണ് സൈജുവും അഞ്ജലിയും എല്ലാ കാര്യങ്ങളും ചെയ്തിട്ടുള്ളതെന്നും പറഞ്ഞ പരാതിക്കാരി ഇയാളുടെ പേര് ഉപയോഗിച്ച്‌ അഞ്ജലി തന്നെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു.

read also: വിഎച്ച്പി സൗജന്യ തൊഴില്‍ പരിശീലന കേന്ദ്രങ്ങളുടെ ഉദ്ഘാടനം നടൻ ഉണ്ണി മുകുന്ദൻ നിര്‍വഹിക്കും

കോഴിക്കോട് നിന്ന് പെണ്‍കുട്ടികളുമായി കൊച്ചിയിലേക്ക് വരുമ്പോള്‍ ഇയാള്‍ അഞ്ജലിയെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. വീഡിയോ കോളില്‍ അശ്ലീലത നിറഞ്ഞ സംഭാഷണമായിരുന്നു അവര്‍ തമ്മില്‍ നടത്തിയത്. അഞ്ജലി അര്‍ധ ബോധാവസ്ഥയിലാണ് അന്ന് അയാളുമായി സംസാരിച്ചതെന്നും നമ്പർ 18 ഹോട്ടലിലെ സംഭവം നടക്കുമ്പോള്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകളും അവിടെയുണ്ടായിരുന്നുവെന്നും യുവതി പറയുന്നു. അഞ്ജലിയുടെ മൊബൈല്‍ പരിശോധിച്ചാല്‍ അച്ചായനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിക്കുമെന്നും പരാതിക്കാരി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button