കൊച്ചി: സി.പി.എം ലക്ഷ്യമിടുന്നത് ലഹരി മുക്ത കേരളമാണെന്ന് സി.പി.എം സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലഹരി ഉപഭോഗത്തിന് എതിരെ പാര്‍ട്ടി പ്രചാരണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും നിയോഗിക്കപ്പെട്ടതിന് പിന്നാലെ സംസ്ഥാന സമ്മേളനത്തിലെ തീരുമാനങ്ങളും നിർദ്ദേശങ്ങളും മാധ്യമപ്രവർത്തകരോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
അണികള്‍ പാര്‍ട്ടിയുടെ നയരേഖ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശിച്ച കോടിയേരി, പാര്‍ട്ടി കോണ്‍ഗ്രസ്സിന് ശേഷം താഴെ തട്ടില്‍ ഉള്‍പ്പെടെയുള്ളവർക്ക് നയരേഖ വിശദീകരിക്കുമെന്നും അറിയിച്ചു. സംസ്ഥാന സമ്മേളനത്തില്‍ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചതായും കോടിയേരി വ്യക്തമാക്കി.
സ്ത്രീകളെ രണ്ടാംകിടയായി കാണുന്ന സമീപനത്തില്‍ മാറ്റമുണ്ടാകണം എന്നും അദ്ദേഹം പാർട്ടിയിലെ നേതാക്കളോട് ആവശ്യപ്പെട്ടു. വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്ന് സി പി ഐ എം സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരം ഒരു പരാമര്‍ശമെന്നാണ് വിലയിരുത്തല്‍.
Post Your Comments