പാരിപ്പള്ളി: പാരിപ്പള്ളി സ്റ്റേഷനില്‍ 2013-ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസിലെ പ്രതി പിടിയിൽ. വര്‍ക്കല അയിരൂര്‍ ഇലകമണ്‍ കല്ലുവിള വീട്ടില്‍ എസ്. അജീഷ് (36) ആണ് പിടിയിലായത്. ജാമ്യം നേടി കര്‍ണാടകയിലേക്ക് മുങ്ങിയ ഇയാളെ പിടികൂടാന്‍ കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
കോടതി ജാമ്യത്തില്‍ ഇറങ്ങിയ ഇയാളെ സംബന്ധിച്ച് വര്‍ഷങ്ങളായി വിവരങ്ങള്‍ ഒന്നും ലഭ്യമല്ലായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വര്‍ക്കലയിലെ ബന്ധുവീട് സന്ദര്‍ശിക്കുന്നതായി കണ്ടെത്തി. ജില്ല പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പിടിയിലായത്.
Read Also : കോടിയേരിയുടേത് സ്ത്രീ വിരുദ്ധ പരാമര്‍ശമല്ല, വെറും തമാശ: കെകെ ശൈലജ
മയക്കുമരുന്ന് അനധികൃതമായി കൈവശം വെച്ച കേസിലുള്‍പ്പെട്ട് ജാമ്യം നേടി വിദേശത്തേക്ക് കടന്ന യുവാവ് ജില്ല പൊലീസ് മേധാവിയുടെ ലുക്ക് ഔട്ട് നോട്ടീസിന്‍റെ അടിസ്ഥാനത്തില്‍ പിടിയിലായി. വര്‍ക്കല വെട്ടൂര്‍ തണ്ടാക്കുടി ഹൗസില്‍ എസ്. സവാദിനെയാണ് (32) തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പാരിപ്പള്ളി പൊലീസ് പിടികൂടിയത്.
പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ എ. അല്‍ജബറിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ അനുരൂപ, എസ്. സുരേഷ്കുമാര്‍, എസ്.സി.പി.ഒ സന്തോഷ്, സി.പി.ഒ മാരായ മനോജ്, അനൂപ്, ബിജു, സലാഹുദ്ദീന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.
Post Your Comments